Foto

സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോർഡ് രൂപീകരിക്കണം: ജസ്റ്റീസ് ജെ.ബി. കോശി

തിരുവനന്തപുരം:കേരളത്തിലെ ക്രൈസ്തവ വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയമിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. ഈ മാസം 31ന് കമ്മീഷന്‍റെ കാലാവധി അവസാനിക്കാനിരിക്കെയാണ് റിപ്പോർട്ട് സമർപ്പിച്ചത്.ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ 500 ശിപാർശകൾ ഉൾപ്പെടുത്തി 306 പേജിൽ തയാറാക്കിയ റിപ്പോർട്ടാണ് ബുധനാഴ്ച രാവിലെ മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചത്. മദ്രസാ അധ്യാപകരുടേതുപോലെ സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കും ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നാണ് സൂചന. പട്ടികജാതി വിഭാഗത്തില്‍ നിന്ന് ക്രിസ്തുമതം സ്വീകരിച്ചവരും തീരദേശവാസികളുമാണ് ഏറ്റവും പിന്നാക്കം നില്‍ക്കുന്നതെന്നും ഇത് പരിഹരിക്കാന്‍ പ്രത്യേകം കമ്മിഷന്‍ വേണമെന്നും വ്യക്തമാക്കുന്നുണ്ട്.ക്രൈസ്തവരുടെ പിന്നാക്കാവസ്ഥയുടെ വിവിധ ഘടകങ്ങള്‍ മേഖലതിരിച്ച് ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്‍ പരിശോധിച്ചു.വിദഗ്ധരില്‍ നിന്നുമടക്കം  മൊഴികള്‍ രേഖപ്പെടുത്തി. വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക മേഖലകളില്‍ നിന്നായ് ക്രൈസ്തവ വിഭാഗങ്ങള്‍ വിവേചനം നേരിടുന്നെന്ന് നിരവധി പരാതികളാണു കമ്മിഷന് ലഭിച്ചത്.

മലയോരമേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ ഭീഷണിക്ക് പരിഹാരം കണ്ടെത്തണമെന്നും വന്യമൃഗ ആക്രമണങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും സൂചനയുണ്ട്.   അഞ്ച് ലക്ഷത്തോളം പരാതികളാണ് കമ്മീഷന് കിട്ടിയത്. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലീം വിഭാഗങ്ങൾ കൈയടക്കുന്നുവെന്ന വ്യാപക പ്രതിഷേധം ക്രൈസ്തവ വിഭാഗം ഉയർത്തിയതിനിടെയാണ് രണ്ട് വർഷം മുമ്പ് ജെ.ബി. കോശി കമ്മീഷനെ സർക്കാർ നിയോഗിച്ചത്


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ

Comments

leave a reply

Related News