Foto

കെ.സി.വൈ.എം ലാറ്റിൻ സത്യപ്രതിജ്ഞാ ചടങ്ങും ചുമതല കൈമാറ്റവും:ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്താൻ പുതിയ യുവജന നയരേഖ

കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതിയുടെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങും ചുമതലകൈമാറ്റവും ജൂൺ 3ന് വൈകിട്ട് 5 മണിക്ക് അരൂർ സെന്റ് അഗസ്റ്റിൻസ് ദൈവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കെ.ആർ.എൽ.സി.ബി.സി യൂത്ത് കമ്മീഷൻ ചെയർമാൻ അഭിവന്ദ്യ ഡോ. ക്രിസ്തുദാസ് പിതാവിന്റെ മുഖ്യകാർമ്മികത്വത്തിൽ ആയിരിക്കും യൂത്ത് മാസ്സും സത്യപ്രതിജ്ഞ ചടങ്ങും നടത്തപ്പെടുന്നത്. ലത്തീൻ സമുദായത്തിന്റെ ഉന്നമനത്തിനായി വരും കാലങ്ങളിൽ യുവജനങ്ങളെ നയിക്കുവാനും അവരുടെ ആവശ്യങ്ങൾക്കും അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്താനും പ്രചോദിപ്പിക്കുന്ന പുതിയ യുവജന നയരേഖ ആസൂത്രണം ചെയ്യാൻ പ്രവർത്തനസജ്ജരായിരിക്കുന്ന ഈ സമിതിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്കും മറ്റ് കർമ്മപരിപാടികളിലേക്കും എല്ലാ മോൺസിഞ്ഞോർമാരെയും, വൈദികരെയും, സന്ന്യസ്തരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി.വൈ.എം ലാറ്റിൻ സംസ്ഥാന സമിതി അറിയിച്ചു.

Comments

leave a reply

Related News