എറണാകുളം : ക്രൈസ്തവ സഭയുടെ പിന്നാക്കവസ്ഥ പഠിക്കാനായി രൂപീകരിച്ച ജെ. ബി കോശി കമ്മീഷൻ സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്ന് നൽപ്പത്തിയറാമത് കെ. സി. വൈ. എം അർദ്ധ സംസ്ഥാന വാർഷിക സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. റിപ്പോർട്ട് പരസ്യപ്പെടുത്തി സത്വര നടപടികൾ സർക്കാർ തലത്തിൽ ഉണ്ടാവണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.എറണാകുളം അങ്കമാലി രൂപതയുടെ ആതിഥേയത്വത്തിൽ ചുണങ്ങംവേലി നിവേദിത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സൈക്കോസ് സ്പിരിച്വൽ ഫോർമേഷൻ & ഫെലോഷിപ്പ് സെന്ററിൽ വെച്ച് നടത്തപ്പെട്ട സെനറ്റിന്റെ സമാപന സമ്മേളനം എറണാകുളം - അങ്കമാലി അതിരൂപതാ മുൻ സഹായ മെത്രാൻ അഭിവന്ദ്യ മാർ. തോമസ് ചക്കിയത്ത് ഉത്ഘാടനം ചെയ്തു. കെ. സി. വൈ. എം സംസ്ഥാന പ്രസിഡന്റ് എം. ജെ ഇമ്മാനുവൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചാന്ത രൂപത മെത്രാൻ അഭിവന്ദ്യ. എഫ്രേം നരികുളം വിശിഷ്ടാതിഥിയായിരുന്നു. കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള 250ഓളം യുവജനങ്ങളും സന്ന്യസ്തരും പങ്കെടുത്ത സെനറ്റ് സമ്മേളനത്തിൽ സംസ്ഥാന സമിതിയുടെ പ്രവർത്തന റിപ്പോർട്ടും രൂപതകളുടെ പ്രവർത്തനങ്ങളും വിലയിരുത്തി. വരുകാല പ്രവർത്തനം ആസൂത്രണം ചെയ്‌തു. സമാപന യോഗത്തിൽ കെസിവൈഎം സംസ്ഥാന ജനറൽ സെക്രട്ടറി ഷാലിൻ ജോസഫ്, ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, രൂപത ഡയറക്ടർ ഫാ ജിനോ ഭരണികുളങ്ങര, ജിസ്‌മോൻ ജോണി, സുബിൻ കെ. സണ്ണി, അനു ഫ്രാൻസിസ്, ഷിബിൻ ഷാജി, മെറിൻ എം. എസ്, മരിറ്റ തോമസ്, ഡിബിൻ ഡോമിനിക്, സംസ്ഥാന അസിസ്റ്റന്റ് ഡയറക്ടർ സി. നോർബെർട്ട എന്നിവർ സംസാരിച്ചു.
Comments