Foto

കളക്റ്ററേറ്റിനു മുന്നിൽ KLCA നിൽപ്പ് സമരം നടത്തി

കളക്റ്ററേറ്റിനു മുന്നിൽ KLCA നിൽപ്പ് സമരം നടത്തി

മനുഷ്യത്വരഹിത പുനർ ഗേഹം പദ്ധതി- മൗലിക അവകാശങ്ങൾ സംരക്ഷിക്കുക ,പി എസ് സി  റാങ്ക് പട്ടിക  ചുരുക്കാനുള്ള നീക്കം പിൻവലിക്കുക,അനാഥാലയ/ - അന്തേവാസികളുടെ പെൻഷൻ നിലനിർത്തുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് KLCA സംസ്ഥാനവ്യാപകമായി  ജില്ലാ കേന്ദ്രങ്ങളിൽ നടത്തുന്ന സമരങ്ങളുടെ ഭാഗമായി വരാപ്പുഴ അതിരൂപത കെ എൽ സി യുടെ നേതൃത്വത്തിൽ എറണാകുളം കളക്ടറേറ്റിനു മുന്നിൽ നില്പു സമരം നടത്തി.

അതിരൂപത പ്രസിഡൻറ്  സി ജെ പോൾ അധ്യക്ഷത വഹിച്ചു.കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ  ഡോക്ടർ എം സി  ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി.
ബാബു ആൻറണി, റോയ് പാളയത്തിൽ,ആൽബി,സെബാസ്റ്റ്യൻ, PM ബെഞ്ചമിൻ ,വിൻസ് പെരിഞ്ചേരി,മോളി ചാർലി,എൻ ജെ പൗലോസ് എന്നിവർ പ്രസംഗിച്ചു.

Comments

leave a reply

Related News