Foto

പാപ്പയ്ക്ക് മുന്നിൽ വിശുദ്ധ ബെർണദെത്തയായി പതിമൂന്നുകാരിയുടെ ആലാപനം; ലൂർദ്ദിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ

വിശുദ്ധ ബെർണദെത്തയുടെ വേഷം ധരിച്ച് ലിയോ പതിനാലാമൻ പാപ്പയ്ക്ക് മുന്നിൽ ഗാനം ആലപിച്ച പതിമൂന്നുകാരി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിൽ പാപ്പ നടത്തിയ സന്ദർശന വേളയിലാണ് ഇവാ മൊലെൻമാക്കർ എന്ന പെണ്‍കുട്ടിയ്ക്കു പാപ്പയ്ക്കു മുന്നില്‍ ഗാനം ആലപിക്കുവാന്‍ വലിയ ഭാഗ്യം ലഭിച്ചത്. 1858-ൽ മസാബിയേൽ ഗുഹയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ദർശനം ലഭിച്ച വിശുദ്ധ ബെർണദെത്തയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ബെർണദെത്ത് ദെ ലൂർദ്ദ്’ എന്ന പ്രശസ്തമായ സംഗീതത്തിൻ്റെ ഒരു ഭാഗം ഫുവോ സ്വദേശിയായ ഇവാ അവതരിപ്പിക്കുകയായിരിന്നു.

രോഗികൾ, അവരെ പരിചരിക്കുന്നവർ, ലൂർദ്ദിലെ 'അക്യൂൾ നോത്ര-ദാം' കേന്ദ്രത്തിലെ സന്നദ്ധപ്രവർത്തകർ എന്നിവരുമായുള്ള പാപ്പയുടെ കൂടിക്കാഴ്ചയ്ക്കിടെയായിരിന്നു ആലാപനം. മനോഹരമായി അവതരിപ്പിച്ച ഗാനത്തിന് പിന്നാലെ ലിയോ പാപ്പ ഉള്‍പ്പെടെ വേദിയിലും സദസ്സിലുമുണ്ടായിരിന്ന എല്ലാവരും കരഘോഷം മുഴക്കി. തികച്ചും അവിശ്വസനീയവും സമാനതകളില്ലാത്തതുമായ അനുഭവമാണെന്നും പാപ്പയ്ക്ക് മുന്നിൽ പാടാൻ കഴിഞ്ഞത് വലിയൊരു സൗഭാഗ്യമായി കരുതുന്നുവെന്നും ഇവാ മൊലെൻമാക്കർ പിന്നീട് പറഞ്ഞു.

Comments

leave a reply

Related News