1 മെത്രാൻ ആകുന്നതിന്റെ മുൻപ് ഡേവിഡ് ഒക്കോണൽ ഒരു വൈദികനായി സേവനം ചെയ്തത്,അക്രമകാരികളുടെ ഗണം താവളമാക്കിയിരുന്ന പ്രദേശത്തിനടുത്തായിരുന്നു.സൈന്റ്റ് മൈക്കിൾസ് ദേവാലയത്തിലെ അജപാലകനെന്ന നിലയിൽ തന്റെ ഇടവകയെ നെഞ്ചിലേറ്റിയ അദ്ദേഹം ഇടവകയുടെ അതിർത്തി പ്രദേശങ്ങൾ നടന്നുകാണുകയും ഭു പ്രദേശം മുഴുവനും വി.മിഖായേലിനു സമർപ്പിക്കുകയും ചെയ്തു. അങ്ങനെ ആ പ്രദേശത്ത് അക്രമസംഭവങ്ങൾ കുറയുകയും സമാധാനം കൈവരുകയും ചെയ്തു.
2) തെരുവുകളിൽ കണ്ടുമുട്ടുന്ന പുരുഷന്മാരും സ്ത്രീകളുമായി ഫാ. ഡേവിഡ് സംസാരിക്കുകയും, അവർക്ക് ചെറിയ ജോലികൾ നൽകുകയും ചെയ്തു. പെയിന്റ് അടിക്കുക, വേലി നിർമ്മിക്കുക തുടങ്ങിയ ജോലികളായിരുന്നു അവർക്ക് നൽകിയിരുന്നത്. അങ്ങനെ ജോലി ചെയ്തവർക്ക് നല്ല വേദനം നൽകുകയും അവർ വിശുദ്ധ കുർബാനയിൽ സംബന്ധിക്കാനും അത് വഴിവച്ചു. ജീവനില്ലാതെ കിടന്നിരുന്ന ഇടവകക്ക് ഒരു പുതുചൈതന്യം കൈവന്നു.
3) പോലീസിന്റെയും സമൂഹത്തിലെ നേതാക്കളുടെയും സഹകരണം വഴി ലോസ് അഞ്ചലസ് മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിന് അദ്ദേഹം നേതൃത്വം നൽകി. കൂട്ടായ കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്താൻ അതുമൂലം സാധിച്ചു.
4) തന്റെ ഇടവകയിൽ ശരീരത്തിന്റെ ദൈവശാസ്ത്രം എന്ന വിഷയത്തിൽ സമഗ്രമായ ഒരു കോഴ്സ് സംഘടിപ്പിക്കുകയും ലൈംഗികതൊഴിലാളികളെയും മദ്യത്തിനും മയക്ക മരുന്നിനും അടിമകളായവരെയും ബോധവൽക്കരിക്കുകയും ചെയ്തുകൊണ്ട് ദൈവസന്നിധിയിലുള്ള അവരുടെ അന്തസിനെ ബോധ്യപ്പെടുത്തി
5) ദാരിദ്യവൃതം പാലിച്ചുകൊണ്ടാണ് മെത്രാനായ ശേഷം അദ്ദേഹം ജീവിച്ചത്. മെത്രാന്റെ ശമ്പളത്തിന്റെ ഭൂരിഭാഗവും പാവപെട്ടവരുടെ വാടക കൊടുക്കുന്നതിനും മറ്റുമായാണ് ചെലവിട്ടത്. മെത്രാൻ തങ്ങളെയും കുടുംബത്തെയും ഉദാരമായി സഹായിച്ചിരുന്നുവെന്ന് പലരും എന്നനോട് പറയുകയുണ്ടായി.
6) മറ്റു പല പരിപാടികളും ഉപേക്ഷിച്ചു കൊണ്ട് മറ്റുള്ളവരോട് ഒപ്പം പ്രാർത്ഥിക്കാനും അവർക്ക് ആശ്വാസമേകാനും ഡേവിഡ് മെത്രാൻ സമയം കണ്ടെത്തി ഈ കാര്യം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്.
7) അനേകരുടെ ആത്മീയ ഉപദേഷ്ടാവായി അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. അവരുടെ സംഖ്യ എന്റെ കണക്ക് കൂട്ടലുകൾക്ക് അധീവമത്രേ
8) ജനങ്ങളുമായി പരിചയപ്പെടുന്നതിനും അവരുമായി ബന്ധം സ്ഥാപിക്കുന്നതിനും പല വാതിലുകളിലും അദ്ദേഹം മുട്ടുമായിരുന്നു. യേശുവിനെ കുറിച്ച് സംസാരിക്കുന്നതിനും ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും ഈ സന്ദർശനങ്ങൾ അവസരമൊരുക്കി.
9) ഒരു വൈദികൻ തന്റെ ചുമതലയിലുള്ള ദൈവജനത്തെ വിവാഹം ചെയ്തവനാണ്. ഡേവിഡ് പിതാവ് പറയുമായിരുന്നു അഗാധമായും ആത്മാർത്ഥമായും അദ്ദേഹം സ്നേഹിച്ചു.
10) മെത്രാൻ ആയത് തന്നെ സംബന്ധിച്ച് ഏറ്റവും വേദന നൽകിയ കാര്യമാണെന്ന് അദ്ദേഹം തന്നെ എന്നോട് പറഞ്ഞിരുന്നു. മെത്രാനാക്കി കൊണ്ടുള്ള അറിയിപ്പ് വന്നപ്പോൾ എനിക്ക് നിരാശയാണ് അനുഭവപ്പെട്ടത്. ഒത്തിരി ആശങ്കകളാണ് എന്റെ മുമ്പിൽ ഉണ്ടായത്. എന്നാൽ ഒരു മാർഗത്തിൽ സഞ്ചരിക്കവേ. അനേകരുടെ ഹൃദയങ്ങളെ സ്പർശിക്കാൻ അദ്ദേഹത്തിന് സാധിച്ചു.
Comments