അന്ധ-ബധിര വൈകല്യമുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഭാഗമായുള്ള രാഷ്ട്രീയ ബാല്‍ സേവ കാര്യക്രമത്തിന്റെ കീഴിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറിന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത മലങ്കര സഹായമെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു.
ഭിന്നശേഷിയുള്ളവരെ കരുതുന്നത് മാനവികമായ ദൗത്യമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ വളര്‍ച്ചക്ക് ആരോഗ്യപ്രവര്‍ത്തകര്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും മനുഷ്യമാഹാത്മ്യത്തിന്റെ മഹത്വം തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഭിന്നശേഷിയുള്ളവരുടെ മുഖ്യധാരാവത്ക്കരണം സാധ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ലൗലി ജോർജ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, പ്രോഗ്രാം ഓഫീസര്‍ ഷൈല തോമസ് എന്നിവര്‍ പ്രസംഗിച്ചു. ബോധവല്‍ക്കരണ പരിപാടിക്ക് സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍ സിസ്റ്റര്‍ സിമി ഡി.സി.പി.ബി. നേതൃത്വം നല്‍കി.
Comments