A PHP Error was encountered

Severity: Warning

Message: Trying to access array offset on value of type bool

Filename: models/Adminmodel.php

Line Number: 733

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 733
Function: _error_handler

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

A PHP Error was encountered

Severity: Deprecated Notice

Message: mysqli::real_escape_string(): Passing null to parameter #1 ($string) of type string is deprecated

Filename: mysqli/mysqli_driver.php

Line Number: 395

Backtrace:

File: /home/kcbcnews/public_html/application/models/Adminmodel.php
Line: 736
Function: like

File: /home/kcbcnews/public_html/application/controllers/News.php
Line: 604
Function: getNewsrealted

File: /home/kcbcnews/public_html/index.php
Line: 315
Function: require_once

KCBC News
Foto

സ്വവർഗ്ഗ വിവാഹം: നിലപാട് അറിയിച്ച് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ച കത്തിന്റെ പൂർണ്ണരൂപം പുറത്തുവിട്ട് കെസിബിസി

സ്വവർഗ്ഗ വിവാഹം നിയമവിധേയമാക്കണം എന്ന ആവശ്യം സുപ്രീംകോടതിക്ക് മുന്നിൽ വാദം പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയുടെ നിലപാട് വ്യക്തമാക്കി കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി ഇന്ത്യയുടെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തുകൾ അയച്ചു.

                           സ്വവർഗ്ഗ വിവാഹങ്ങൾക്ക് നിയമസാധുത നൽകുന്നതിലും കുടുംബമായി ജീവിക്കാൻ അനുവദിക്കുന്നതിലും തെറ്റില്ല എന്ന പ്രാഥമിക നിരീക്ഷണം നടുക്കമുളവാക്കുന്നതും ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതുമാണ് എന്ന് കത്തിൽ വ്യക്തമാക്കി. കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളും വിശുദ്ധ ഗ്രന്ഥവും പ്രകാരവും, മാനവരാശി പിന്തുടർന്നുപോരുന്ന ധാർമ്മിക മൂല്യങ്ങൾ പ്രകാരവും സ്വവർഗ്ഗ വിവാഹം എന്ന ആശയം അധാർമ്മികമാണ്. വിവാഹബന്ധം ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഴപിരിയാത്ത സ്നേഹത്തിൽ അധിഷ്ഠിതവും ജീവിതപങ്കാളികളുടെ നന്മയും മക്കളുടെ മൂല്യാധിഷ്ഠിതവും സമഗ്രവുമായ രൂപീകരണം ഉറപ്പുവരുത്തിക്കൊണ്ടുള്ളതുമായിരിക്കണം. ആരോഗ്യകരമായ ഒരു കുടുംബ സാഹചര്യത്തിൽനിന്നാണ് ധാർമ്മികതയിലും മൂല്യബോധത്തിലും അടിയുറച്ച ഒരു തലമുറ രൂപപ്പെടുന്നത്. സമൂഹത്തിന്റെ അടിത്തറയാണ് കുടുംബം, കുടുംബത്തിന്റെ അടിസ്ഥാനമായ വിവാഹബന്ധത്തിന്റെ പവിത്രത നഷ്ടപ്പെടുത്താൻ ഇടവരുത്തരുത്.

സ്ത്രീ പുരുഷ ബന്ധത്തിൽ അധിഷ്ഠിതവും, പങ്കാളികളുടെ പരസ്പര സ്നേഹത്തിന്റെ തുടർച്ചയായ പ്രത്യുൽപ്പാദനവും ലക്‌ഷ്യം വച്ചുള്ളതുമായ ലൈംഗികതയുടെ ഇപ്രകാരമുള്ള അപഭ്രംശങ്ങളെ അംഗീകരിക്കുവാനും സ്വാഭാവികമെന്ന് കരുതുവാനും ഇന്ത്യയുടെ മഹത്തായ സംസ്കാരത്തിന് സാധ്യമല്ല. സ്വവർഗ ലൈംഗികത പോലുള്ള പ്രവൃത്തികൾ ലൈംഗികതയുടെ സ്വാഭാവിക ലക്ഷ്യത്തിൽനിന്നുള്ള വ്യതിചലനവും ധാർമ്മികതയ്ക്ക് നിരക്കാത്തതുമാണ്. ലൈംഗികതയുടെ യഥാർത്ഥ ലക്ഷ്യത്തെ വിസ്മരിച്ചുകൊണ്ടുള്ള നീക്കങ്ങൾ വലിയ പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും. യാഥാർത്ഥ്യങ്ങളെയും ധാർമ്മിക മൂല്യങ്ങളെയും വിസ്മരിച്ചുകൊണ്ടുള്ള മുന്നേറ്റങ്ങൾ ശക്തിപ്രാപിക്കുന്ന ഈ ഘട്ടത്തിൽ വിവാഹത്തിന്റെയും കുടുംബ ബന്ധങ്ങളുടെയും പവിത്രതയും മഹത്വവും കാത്തുസൂക്ഷിക്കുവാനും ഇതുപോലുള്ള നീക്കങ്ങളെ ചെറുക്കുവാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നും രാഷ്ട്രപതിയോടും പ്രധാനമന്ത്രിയോടും ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശ്ശേരി അഭ്യർത്ഥിച്ചു.

ഫാ. ക്ളീറ്റസ് കതിർപ്പറമ്പിൽ
സെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ

Comments

leave a reply

Related News