Foto

 കെസിബിസി ശീതകാല സമ്മേളനം ഇന്ന് മുതല്‍

കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ ശീതകാല സമ്മേളനം ഇന്ന് മുതല്‍ 9 വരെകേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. കേരള കാത്തലിക് കൗണ്‍സിലിന്റെയും കെസിബിസിയുടെയും സംയുക്തയോഗം ് കെസിബിസി പ്രസിഡന്റ്                         കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും.  സെക്രട്ടറി ജനറല്‍ ബിഷപ് ജോസഫ് മാര്‍ തോമസ് അനുഗ്രഹപ്രഭാഷണം നടത്തും.  ഒരു സിനഡാത്മക സഭയ്ക്കുവേണ്ടി കൂട്ടായ്മ, പങ്കാളിത്തം, പ്രേഷിതദൗത്യം എന്ന വിഷയത്തെക്കുറിച്ച് റവ. ഡോ. ജേക്കബ് പ്രസാദ് പ്രബന്ധം അവതരിപ്പിക്കും. 32 കത്തോലിക്കാ രൂപതകളില്‍ നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും യുവജന, സന്ന്യാസ, അല്മായ സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. 8, 9 തീയതികളിലായി നടക്കുന്ന കെസിബിസി സമ്മേളനത്തില്‍ സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളുടെയും മെത്രാന്മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. 

Foto

Comments

leave a reply

Related News