കോട്ടയം അതിരൂപതയുടെ വനിതാ അൽമായ സംഘടനയായ ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ ചതുർ ശതാബ്ദി ആഘോഷിക്കുന്ന പുന്നത്തുറ സെന്റ് തോമസ് പള്ളിയുടെ ആതിഥേയത്വത്തിൽ സംഘടിപ്പിച്ചു. കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് വാർഷികാഘോഷപരിപാടി ഉദ്ഘാടനം ചെയ്തു. അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ, കിടങ്ങൂർ ഫൊറോന ചാപ്ലെയിൻ ഫാ. ജോസ് നെടുങ്ങാട്ട്, പുന്നത്തുറ വികാരി ഫാ. ജെയിംസ് ചെരുവിൽ, കെ.സി.ഡബ്ല്യു.എ അതിരൂപതാ സെക്രട്ടറി സിൽജി പാലക്കാട്ട്, ട്രഷറർ ലൈലമ്മ ജോമോൻ പാറശ്ശേരിൽ, വൈസ് പ്രസിഡന്റുമാരായ ബീന ബിജു കാവനാൽ, ബിൻസി മാറികവീട്ടിൽ, ജോയിന്റ് സെക്രട്ടറിമാരായ ലീന ലൂക്കോസ് മറ്റത്തിപ്പറമ്പിൽ, സിമി ചെമ്പകത്തടത്തിൽ, പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ഷീബ ചാക്കോ, മാതൃവേദി സെനറ്റ് അംഗം ആനി ലൂക്കോസ്, കെ.സി.സി പുന്നത്തുറ യൂണിറ്റ് പ്രസിഡന്റ് ജോഷി മുത്തൂറ്റിൽ, കെ.സി.വൈ.എൽ യൂണിറ്റ് പ്രസിന്റ് സ്റ്റിനി തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവരേയും മികച്ച നേട്ടങ്ങൾ കൈവരിച്ചവരേയും സമ്മേളനത്തിൽ ആദരിച്ചു. 2024 വർഷത്തിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ മികച്ച ഫൊറോനയായി തിരഞ്ഞെടുത്ത ചുങ്കം ഫൊറോനയ്ക്കും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ കൈപ്പുഴ, കിടങ്ങൂർ ഫൊറോനകൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. സംഗമത്തോടനുബന്ധിച്ച് കെ.സി.ഡബ്ല്യു.എ അംഗങ്ങളുടെ കലാപരിപാടികളും ക്രമീകരിച്ചിരുന്നു.
ഫോട്ടോ : പുന്നത്തുറ സെന്റ് തോമസ് പാരിഷ് ഹാളിൽ സംഘടിപ്പിച്ച ക്നാനായ കാത്തലിക് വിമൺസ് അസോസിയേഷന്റെ വാർഷികാഘോഷങ്ങൾ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
Comments