ഇടയലേഖനം
സഭാദിനം - ദുക്റാനതിരുനാള്‍
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി തന്റെ സഹ ശൂര്രൂഷകരായ മ്രെതാപ്പോലീത്താമാര്‍ക്കും മ്മരെതാന്‍മാര്‍ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും തന്റെ അജപാലന ശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ!
ഈശോമിശിഹായില്‍ പ്രിയ സഹോദരീ സഹോദരന്മാരേ,
ജൂലൈ മൂന്ന് വലിയ ഒരു ഓര്‍മ ഉണര്‍ത്തുന്ന ദിവസമാണ്. ഭാരതത്തിന്റെ അപ്പസ്തോലനായ മാര്‍തോമാശ്ലീഹായുടെ ഓര്‍മ. ദുക്റാനതിരുനാള്‍ എന്നാണല്ലോ നാം അതിനെ വിശേഷിപ്പിക്കുന്നത്. ദുക്റാന എന്ന വാക്കിന്റെ അര്‍ത്ഥം ഓര്‍മ എന്നാണ്. 2013 മുതല്‍ ദുക്റാനതിരുനാള്‍ സഭാദിനമായും നമ്മള്‍ ആഘോഷിക്കുന്നുണ്ട്. ഈ വര്‍ഷത്തെ സഭാദിനവും കഴിഞ്ഞ വര്‍ഷത്തേതുപോലെ കോവിഡ്-19ന്റെ പശ്ചാത്തലത്തിലാണ് ആഘോഷിക്കേണ്ടി വരുന്നത്.
മഹാമാരിയുടെ പശ്ചാത്തലം
കോവിഡ്-19ന്റെ ഒന്നാം തരംഗത്തെ ഇന്ത്യ ഏറെക്കുറെ വിജയകരമായി നേരിട്ടു. എന്നാല്‍ രണ്ടാം തരംഗം കുടുതല്‍ പേരുടെ മരണത്തിനു കാരണമായി. ഓദ്യോഗിക കണക്കനുസരിച്ചു ഇതിനകം ഭാരതത്തില്‍ 387000 ത്തോളം ആളുകള്‍ കോവിഡ്-19 മൂലം മരണപ്പെട്ടിട്ടുണ്ട്. ഇതില്‍ 1200003 അധികംപേര്‍ കേരളത്തില്‍ നിന്നുതന്നെയാണ്. മരണമടഞ്ഞവരെയും അവരുടെ കുടുംബങ്ങളെയും നമുക്കു ദൈവത്ൃക്കരങ്ങളില്‍ സമര്‍പ്പിക്കാം. മരണം സംഭവിച്ചില്ലെങ്കിലും കോവിഡ് ബാധമൂലം ഉണ്ടായ ആരോഗ്യപ്രശ്നങ്ങളാല്‍ ക്ലേശിക്കുന്നവര്‍ അനേകരുണ്ട്. കോവിഡിന്റെ മൂന്നാമതൊരു തരംഗത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മാധ്യമങ്ങളിലൂടെ നമുക്കു ലഭിക്കുന്നുണ്ട്. മൂന്നാം തരംഗത്തില്‍ കുട്ടികളെ ഈ രോഗം കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നു പറയപ്പെടുന്നു. കോവിഡ് വാക്സിന്‍ സ്വീകരിച്ച് എല്ലാവരും പ്രതിരോധശക്തി ഉള്ളവരായിരിക്കുക എന്നതാണ് നമുക്കിപ്പോള്‍ ചെയ്യാനുള്ളത്. അതിനായി സര്‍ക്കാരുകള്‍ മുന്നോട്ടുവയ്ക്കുന്ന പദ്ധതികളോട എല്ലാവരും ആത്മാര്‍ത്ഥമായി സഹകരിക്കണം. കോവിഡ് നിര്‍മാര്‍ജനത്തിനായി ജീവന്‍പോലും പണയംവച്ചു പ്രവര്‍ത്തിക്കുന്ന അനേകരുണ്ട്. ഡോക്ടര്‍മാരെയും നഴ്‌സുമാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും സമര്‍പ്പിതരെയും നമുക്കു നന്ദിപൂര്‍വ്വം സ്മരിക്കാം. രോഗീപരിചരണത്തിനിടയില്‍ ജീവഹാനി സംഭവിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്കു നമുക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാം. സന്നദ്ധസംഘങ്ങളായി പ്രവര്‍ത്തിക്കുന്ന വൈദികരും സമര്‍പ്പിതരും യുവതീയുവാക്കളും നമ്മുടെ പ്രത്യേക പ്രശംസയര്‍ഹിക്കുന്നു. കോവിഡ് രോഗംമൂലം ഇതിനകം ഇന്ത്യയില്‍ നാല്‍ മ്രെതാന്മാരും 500 ലധികം വൈദികരും സമര്‍പ്പിതരും മരണം പ്രാപിച്ചിട്ടുണ്ട്. കാരുണ്യവാനായ കര്‍ത്താവ് അവരുടെ സമര്‍പ്പണത്തിനു പ്രതിഫലം നല്‍കട്ടെ. മരണമടഞ്ഞ മ്മെതാന്മാരില്‍ ഒരാള്‍ സാഗര്‍ രൂപതയുടെ മുന്‍ അദ്ധ്യക്ഷനായ അഭിവന്ദ്യ ജോസ്ഫ് പാസ്റ്റര്‍ നീലങ്കാവില്‍ പിതാവാണ്. അഭിവന്ദ്യ പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.
കേരളത്തിനു പുറത്തുള്ള സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമുള്ള നമ്മുടെ രൂപതകള്‍ കോവിഡുകാലത്തു വലിയ പ്രതിസന്ധികളിലൂടെയാണു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ കോവിഡ് ഇപ്പോള്‍ നിയ്രന്തണ വിധേയമാണല്ലോ. ഭാരതത്തിലെ നമ്മുടെ മിഷന്‍ രൂപതകള്‍ കോവിഡു പ്രതിരോധ്രപ്രവര്‍ത്ത നങ്ങളില്‍ വളരെ സജീവമാണ് എന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. അഭിവന്ദ്യ പിതാക്കന്മാരും വൈദികരും സമര്‍പ്പിതരും അല്മായ നേതാക്കളും വലിയ പ്രതിബദ്ധതയോടെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. നമ്മുടെ പ്രാര്‍ഥന ഏവര്‍ക്കും ശക്തിയും സംരക്ഷണവും നല്‍കട്ടെ.
മാര്‍ തോമാ ചൈതന്യവും മാതൃകയും
ഈ കോവിഡ് കാലത്തു മാര്‍ തോമാശ്ലീഹായില്‍നിന്നു നമുക്കു സ്വീകരിക്കാവുന്ന പ്രചോദനം എന്താണ് എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. പന്തക്കുസ്തായില്‍ പരിശുദ്ധാത്മാഭിഷേകം സ്വീകരിച്ച ശിഷ്യന്മാര്‍ കൂടുതല്‍ ശക്തി നേടി സുവിശേഷ പ്രഘോഷകരും സാക്ഷികളുമായി മാറിയല്ലോ. അതേ പരിശുദ്ധാത്മ ചൈതന്യത്തിലാണു തോമാശ്ലീഹാ ഇന്ത്യയില്‍ വന്നു സുവിശേഷം പ്രസംഗിച്ചതും ക്രൈസ്തവസമൂഹങ്ങള്‍ക്കു രൂപം കൊടുത്തതും. അന്നത്തെ പലസ്തീനായില്‍നിന്ന് ഇന്ത്യവരെയുള്ള യാത്രയും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും തോമാശ്ലീഹാ നിര്‍വഹിച്ചത് എങ്ങനെയെന്നു നമുക്ക് ഈഹിക്കാനേ സാധിക്കൂ. അടുത്തകാല ഗവേഷണങ്ങളുടെ വെളിച്ചത്തില്‍ തോമാശ്ലീഹാ ഭാരതത്തിലേക്കു രണ്ട് യാരതകള്‍ നടത്തിയതായി അനുമാനിക്കാന്‍ കഴിയും. ഒന്നാമത്തേത്, കരമാര്‍ഗം ഉത്തരഭാരതത്തിലേക്കും രണ്ടാമത്തേത് കടല്‍മാര്‍ഗം കേരളത്തിലേയ്ക്കും. തോമാശ്ലീഹായുടെ ഈ ധീരത കോവിഡ് കാലത്തെ എല്ലാ പ്രതിസന്ധികളെയും നേരിടുവാന്‍ നമുക്കു പ്രചോദനം നല്‍കേണ്ടതാണ്.
തോമാശ്ലീഹാ അസാധാരണമായ ധീരത തന്റെ ജീവിതത്തില്‍ പ്രകടമാക്കിയിട്ടുണ്ട്. ലാസറിനെ പുനര്‍ജീവിപ്പിക്കുന്നതിന് ഉള്ളില്‍ തീരുമാനിച്ചുകൊണ്ട് യുദയായിലേക്കു പോകുവാന്‍ ഈശോ ആഗ്രഹിച്ചു. എന്നാല്‍ അവിടത്തെ കല്ലെറിയാന്‍ യഹൂദര്‍ തക്കം പാര്‍ത്തിരിക്കുന്നു എന്നു പറഞ്ഞു ശിഷ്യന്മാര്‍ ഈശോയെ തടഞ്ഞു. അപ്പോള്‍ തോമാശ്ലീഹാ പറഞ്ഞു “നമുക്കും അവനോടുകൂടി പോയി മരിക്കാം” (യോഹ.11:16). പിന്നീട്,തോമാശ്ലീഹാ ഭാരതത്തില്‍ വന്നു “ഈശോയോടൊപ്പം' മരിച്ചുവല്ലേോ. കര്‍ത്താവിന്റെ സുവിശേഷത്തെയും ജീവിതത്തെയും കുറിച്ചുള്ള രഹസ്യങ്ങള്‍ അവിടത്തോടുതന്നെ ചോദിച്ചു മനസിലാക്കാനുള്ള ആത്മധൈര്യവും തോമാശ്ലീഹായ്ക്കുണ്ടായിരുന്നു. ഈശോ ഈ ലോകം വിട്ടു പോകാറായി എന്നറിയിക്കുകയും പോകുന്നിടത്തേക്കുള്ളു വഴി ശിഷ്യന്മാര്‍ക്ക് അറിയാമെന്നു സൂചിപ്പിക്കുകയും ചെയ്തപ്പോള്‍ തോമാശ്ലീഹായാണ്
ഈശോയോടു ചോദിച്ചത്, “കര്‍ത്താവേ, നീ എങ്ങോട്ടാണ് പോകുന്നത് എന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ; പിന്നെ എങ്ങനെ വഴി അറിയും?” എന്ന്. ഈ ചോദ്യത്തിന് ഉത്തരമായാണ്,
“ ഞാനാകുന്നു വഴിയും സത്യവും ജീവനു” മെന്ന (യോഹ.14:6) സുപ്രധാനമായ വെളിപ്പെടുത്തല്‍ ഈശോ നടത്തിയത്. ഈശോയാണു മനുഷ്യര്‍ക്കു രക്ഷയുടെ മാര്‍ഗം എന്ന സത്യം നന്നായി ഗ്രഹിക്കുവാന്‍ ഈശോയുടെ വെളിപ്പെടുത്തല്‍ തോമാശ്ലീഹായ്ക്ക് ഉപകരിച്ചു. സുവിശേഷത്തിലെ തോമാശ്ലീഹായുടെ സാന്നിധ്യവും ഇടപെടലുകളും ഈശോയില്‍ വിശ്ചസിക്കുന്നവര്‍ക്കു പ്രചോദനവും ധൈര്യവും പകരുന്നവയാണ്.
ഓണ്‍ലൈന്‍ ശൈലി
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ സഭയുടെ പ്രവര്‍ത്തനങ്ങളുടെ ഏകോപനം സി. ബി. സി. ഐ.. കെ. സി. ബി. സി., മ്രെതാന്‍ സിനഡ്, രൂപതകള്‍. സമര്‍പ്പിത സമൂഹങ്ങള്‍, സംഘടനകള്‍ എന്നീ തലങ്ങളില്‍ ഓണ്‍ലൈനായി നടക്കുന്നുണ്ട്. ഈ വിധത്തില്‍ സഭാജീവിതത്തിന്റെ സജീവത്വം നിലനിര്‍ത്തുവാന്‍ നമുക്കു സാധിക്കുന്നതില്‍ ദൈവത്തിനു നന്ദി പറയാം. ഒരു മഹാമാരി മനുഷ്യരെ പരസ്പരബന്ധത്തില്‍ നിന്ന് അകറ്റിനിര്‍ത്തുമ്പോള്‍ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഈ കാലസന്ധിയില്‍ നമുക്ക് ഒരു അനുഗ്രഹമായിത്തീര്‍ന്നിരിക്കുന്നു!
കോവിഡ്-19ന്റെ സാഹചര്യം മൂലം 2020 ഓഗസ്റ്റിലും 2021 ജനുവരിയിലും സഭയുടെ സിനഡ് ഡിജിറ്റല്‍ ഫോറത്തിലാണു നടത്തിയത്. വരുന്ന ഓഗസ്റ്റിലെ സിനഡും അങ്ങനെതന്നെ നടക്കാനാണു സാധ്യത. ഡിജിറ്റല്‍ ഫോറത്തില്‍ സിനഡ് നടത്താനുള്ള പ്രായോഗികനിര്‍ദ്ദേശങ്ങള്‍ പരി. സിംഹാസനം നല്‍കിയിട്ടുണ്ട്.
സഭാ വാര്‍ത്തകള്‍
നമ്മുടെ സഭയുടെ തലത്തില്‍ വന്നിട്ടുള്ളു ചില മാറ്റങ്ങളെക്കുറിച്ചു നിങ്ങളോടു സംസാരിച്ചുകൊള്ളട്ടെ. ഓസ്‌ട്രേലിയായിലെ മെല്‍ബണ്‍ രൂപതയുടെ അധികാരപരിധി ന്യൂസിലന്‍ഡിലേക്കും ഓഷ്യാനിയായിലെ മറ്റു രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചകാര്യം ഇതിനകം നിങ്ങള്‍ അറിഞ്ഞിട്ടുണ്ടല്ലോ. പരിശുദ്ധ സിംഹാസനത്തോടു നമുക്കു നന്ദിയുള്ളവരായിരിക്കാം. മെല്‍ബണ്‍ രൂപതയെയും അഭിവന്ദ്യ ബോസ്‌കോ പുത്തൂര്‍ പിതാവിനെയും അഭിനന്ദിക്കാം. ഭാരതത്തിലെ പുതിയ അപ്പസ്തോലിക് സ്യൂണ്‍ഷ്യോ ആയി ആര്‍ച്ച്ബിഷപ് ലെയോപോള്‍ദോ ജിറേല്ലി കഴിഞ്ഞ മെയ് മാസം 28-ാം തീയതി ചാര്‍ജ് എടുത്തിട്ടുണ്ട്. പുതിയ അപ്പസ്തോലിക് ന്യൂണ്‍ഷ്യോയെ നമുക്കു സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യാം. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി സേവനം ചെയ്ത ആര്‍ച്ച്‌ബിഷപ് ജംബത്തിസ്ത്ത ദിക്വാത്രോയ്ക്കു നമുക്കു നന്ദി പ്രകാശിപ്പിക്കുകയും ചെയ്യാം. സീറോമലബാര്‍സഭാംഗങ്ങളായ മെത്രാന്മാര്‍ ഭാരതത്തിലും വിദേശരാജ്യങ്ങളിലും ലത്തിന്‍ രൂപതകളിൽ ശുശ്രൂഷചെയ്യുന്നു എന്നതു നമുക്കു സന്തോഷമുളവാക്കുന്നതാണ്. ഏറ്റവും പുതിയതായി കാഞ്ഞിരപ്പള്ളി രൂപതാംഗവും ഹെറാള്‍ഡ്സ് ഓഫ് ഗുഡ്ന്യൂസ് സന്യാസസമുഹാംഗവുമായ ബഹുമാനപ്പെട്ട സിബി മാത്യു പീടികയിലച്ചനെ പപ്പുവാ ന്യൂഗ്വിനിയായിലെ ഐതപ്പെ രൂപതയുടെ മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരിക്കുന്നു. അഭിവന്ദ്യ പിതാവിനു മാതൃസഭയുടെ അഭിന്ദനങ്ങളും പ്രാര്‍ത്ഥനാംശസകളും!
നമ്മുടെ സഭയിലെ വൈദികപരിശീലനം ലോക്ഡൌണ്‍ നിയ്രന്രണങ്ങള്‍ക്കിടയിലും കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുവാന്‍ സെമിനാരി കമ്മീഷനുകളും സന്യാസസമുഹങ്ങളും സെമിനാരികളിലെ ഉത്തരവാദിത്വപ്പെട്ടവരും പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ പുതിയ അധ്യയനവര്‍ഷത്തില്‍ ആരംഭിച്ചു കഴിഞ്ഞു. വിവിധ മൈനര്‍ സെമിനാരികളിലും മേജര്‍ സെമിനാരികളിലും വൈദിക വിദ്യാര്‍ത്ഥികളുടെ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ കൃതജ്ഞതയോടെ അനുസ്മരിക്കുന്നു.
വി. കുര്‍ബാനയുടെ പരിഷ്കരിച്ച തക്സാ പരി. സിംഹാസനത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് എന്ന കാര്യം അറിയിക്കട്ടെ. നമ്മുടെ സഭയിലെ യാമപ്രാര്‍ത്ഥനകളുടെ ഏകീകരണവും നവീകരണവും ലിറ്റര്‍ജി കമ്മീഷന്റെ ഇപ്പോഴത്തെ പ്രധാന കര്‍മ്മപരിപാടിയാണ്. കോവിഡുകാലത്തെ കുട്ടികളുടെ വിശ്വാസപരിശീലന പദ്ധതികള്‍ നമ്മുടെ സഭയുടെ വിശ്വാസപരിശീലന കമ്മീഷന്‍ ഫല്രപപരദമായി തയ്യാറാക്കിയിട്ടുണ്ട്. സണ്‍ഡേസ്കൂള്‍ ക്ലാസുകളും അധ്യാപകര്‍ക്കു വേണ്ടിയുള്ള ക്ലാസുകളും ഓണ്‍ലൈനിലൂടെ വിജയകരമായി നടക്കുന്നു. വിശ്വാസപരിശീലനക്ലാസ്സുകള്‍ ഉദാരതയോടെ സംപ്രേക്ഷണം ചെയ്യുന്ന ഗുഡ്നെസ്, ശാലോം, ഷെക്കെയ്ന ചാനലുകള്‍ക്കു ഹൃദയംനിറഞ്ഞ നന്ദി!
ഏതാനും വര്‍ഷങ്ങളായി മാണ്ട് സെന്റ തോമസിലെ സഭയുടെ കാര്യാലയത്തില്‍നിന്ന് ഇന്റര്‍നെറ്റ് മിഷനും മീഡിയാ കമ്മീഷനും കാലഘട്ടത്തിന്റെ ആവശ്യകതകള്‍ കണക്കിലെടുത്തു പല നൂതന പരിപാടികളും ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. നമ്മുടെ സഭയിലെ രൂപതകള്‍ക്കും സമര്‍പ്പിതസമൂഹങ്ങള്‍ക്കും സംഘടനകള്‍ക്കും വേണ്ടിയുള്ള വെബ്സൈറ്റ് നിര്‍മാണവും സോഫ്റ്റ്വെയര്‍ വികസിപ്പിക്കലും സീറോമലബാര്‍ മാട്രിമോണിയുമാണ് ഇന്റര്‍നെറ്റ് മിഷന്റെ പ്രധാന പരിപാടികള്‍. മീഡിയാകമ്മീഷന്റെ ആഭിമുഖ്യത്തില്‍ “സീറോമലബാര്‍ വിഷന്‍, “മാണ്ട് വിഷന്‍” എന്നീ രണ്ട് ഓണ്‍ലൈന്‍ ബുള്ളറ്റിനുകള്‍ പ്രസിദ്ധീകരിക്കുന്നു. ലിറ്റര്‍ജിക്കല്‍ റിസേര്‍ച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ സഭാചരിത്രഗവേഷണം ആരംഭിച്ചിട്ടുണ്ട്. സീറോമലബാര്‍ ഹെറിറ്റേജ് ആന്റ് റിസേര്‍ച്ച് സെന്റര്‍ എന്ന പേരില്‍ ഒരു പദ്ധതി നടപ്പിലാക്കിവരുന്നു. സാമ്പത്തിക പരാധീനതകള്‍ മൂലം ഈ പദ്ധതി ഉദ്ദേശിച്ച സമയത്തു പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. സഭയുടെ മിഷന്‍പ്രവര്‍ത്തനവും പ്രവാസികള്‍ക്കായുള്ള കര്‍മപരിപാടികളും ദൈവവിളി പ്രോത്സാഹനവും ദളിത് ക്രൈസ്തവ സ്കോളര്‍ഷിപ്പുകളും നല്ലരീതിയില്‍ നടപ്പിലാക്കാന്‍ ബന്ധപ്പെട്ട കമ്മീഷനുകള്‍ ശ്രദ്ധിക്കുന്നുണ്ട്.
ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍
നമ്മുടെ സഭയിലെ എല്ലാ രൂപതകളിലും മിഷന്‍പ്രദേശങ്ങളിലും കോവിഡ് പ്രതിരോധത്തിനും സാമൂഹികക്ഷേമത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതില്‍ സന്തോഷിക്കുന്നു. കേരളത്തിലെ സഭയില്‍ സോഷ്യല്‍സര്‍വീസ് ഫോറവും കാത്തലിക് ഹെല്‍ത്ത് അസോസിയേഷനും കെ. സി. ബി. സി. ഹെല്‍ത്ത് കമ്മീഷനും ചേര്‍ന്നു പി. ഒ. സി. ക്രേന്ദമായി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ഏകോപിക്കുന്നു. നമ്മുടെ രൂപതാസംവിധാനങ്ങളും ഇവയോടു സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ടല്ലോ. പ്രവാസികളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനും അവരുടെ ക്ലേശങ്ങള്‍ക്കു പരിഹാരം കണ്ടെത്തുന്നതിനും സര്‍ക്കാരിനോടു സഹകരിച്ചു നമ്മുടെ രൂപതകളും സമര്‍പ്പിതസമൂഹങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങളും അഭിനന്ദനമര്‍ഹിക്കുന്നു.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ക്ഷേമനിധികളില്‍ നിന്നു സമൂഹത്തിലെ പാവപ്പെട്ടവരായ ആളുകള്‍ക്കു ലഭ്യമാകാവുന്ന പദ്ധതികള്‍ കണ്ടെത്തി അവയെല്ലാം പ്രയോജനപ്പെടുത്തുന്നതിന് അവരെ പ്രബുദ്ധരാക്കുകയും സഹായിക്കുകയും ചെയ്യേണ്ടത് ഓരോ രൂപതയുടെയും ഉത്തരവാദിത്വമായി കാണണം. കര്‍ഷകക്ഷേമനിധി അടുത്തകാലത്തു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഒരു നല്ല പദ്ധതിയാണ്. ചെറുകിട കര്‍ഷകരെ ഈ ക്ഷേമനിധിയില്‍ അംഗങ്ങളാക്കി അതിന്റെ പ്രയോജനം എടുക്കുവാനും സഭാശുര്രൂഷകര്‍ നേതൃത്വം നല്‍കേണ്ടതാണ്.
കാലവര്‍ഷക്കെടുതികള്‍ ഉണ്ടാകുന്ന സന്ദര്‍ഭമാണല്ലോ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങള്‍. അവയെ നേരിടുവാനും നാം ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.
അര്‍ഹമായ അവകാശങ്ങള്‍
ന്യൂനപക്ഷാവകാശങ്ങളുടെ വിതരണത്തില്‍ ആനുപാതികമായതും ന്യായമായതും ആര്‍ക്കും നിഷേധിക്കുപ്പെടാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിബദ്ധതയോടെയും സമഭാവന യോടെയും പ്രവര്‍ത്തിക്കണം. അതുപോലെ സംവരേണതര വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഇവിടെയെല്ലാം ലത്തീന്‍ കത്തോലിക്കര്‍ക്കും ദളിത് ക്രൈസ്തവര്‍ക്കും ഇതര സമുദായങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് ഒരു കുറവും കൂടാതെ ലഭിക്കണമെന്നതാണു നമ്മുടെ നിലപാട്. ഭരണഘടനയും ജനാധിപത്യ ഭരണവ്യവസ്ഥിതിയും നല്‍കുന്ന അര്‍ഹമായ അവകാശങ്ങള്‍ വ്യവസ്ഥാപിത സംവിധാനങ്ങളിലൂടെയാണ് നേടിയെടുക്കേണ്ടത്. അതിന്റെ പേരില്‍ മതങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലും കേരളത്തില്‍ നിലനില്‍ക്കുന്ന സൗഹാര്‍ദാന്തരീക്ഷം തകര്‍ക്കുന്ന യാതൊരു സമീപനവും ആരുടെയും ഭാഗത്തു നിന്നുണ്ടാകരുത്. സാമുഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രതികരണങ്ങളില്‍ മിതത്വവും ക്രൈസ്തവ സമീപനവും നഷ്ടപ്പെടുത്താതിരിക്കാന്‍ ഏവര്‍ക്കും കരുതലുണ്ടാകണം. സാമൂഹിക വിഷയങ്ങളില്‍ സഭയുടെ പബ്ലിക് അഫേയേഴ്‌സ് കമ്മീഷന്‍ കാര്യക്ഷമമായ ഇടപെടലുകള്‍ യഥാസമയം നടത്തുന്നുണ്ട്. സമുദായ സംഘടന എന്ന നിലയില്‍ കത്തോലിക്കാ കോണ്‍ഗ്രസും ഈ വിഷയങ്ങളില്‍ ജാഗ്രത പുലര്‍ത്തുന്നു.
അവസാനമായി
കോവിഡ് മഹാമാരിയില്‍നിന്നു മോചിതരാകാന്‍വേണ്ടി നമ്മുടെ പ്രത്യേക പ്രാര്‍ത്ഥനകളും ആരാധനയും തുടര്‍ന്നും നടത്തേണ്ടതാണ്. എല്ലാക്കാര്യങ്ങളും മനുഷ്യന്റെ മാത്രം കഴിവുകള്‍കൊണ്ടു സാധിക്കുന്നതല്ല എന്ന തിരിച്ചറിവും ഈ കാലഘട്ടം നമുക്കു നല്‍കുന്നുണ്ട്. “കര്‍ത്താവാണ് എന്റെ ഇടയന്‍, എനിക്ക് ഒന്നിനും കുറവുണ്ടാകില്ല മരണത്തിന്റെ നിഴല്‍ വീണ താഴ്വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും അവിടന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടില്ല” (സങ്കീ. 23:1-4). നമുക്കു ദൈവത്തില്‍ ആശ്രയിക്കാം. നല്ല സമറിയാക്കാരനെപ്പോലെ ഏതെങ്കിലും രീതിയില്‍ നമ്മുടെ ശുശ്രൂഷകള്‍ ആവശ്യ മുള്ളവര്‍ക്കു നല്‍കുവാന്‍ സമര്‍പ്പണ മനോഭവത്തോടെ നമുക്കു പരിശ്രമിക്കാം.
ജൂലൈ മൂന്നാം തീയതി വിശുദ്ധകുര്‍ബാനയുടെ അനുഭവം ഏതെങ്കിലും രീതിയില്‍ എല്ലാവര്‍ക്കും നല്‍കുവാന്‍ ബഹു. വൈദികര്‍ ശ്രദ്ധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അതുപോലെതന്നെ കഴിയുന്നിടത്തോളം ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചു സഭാമക്കളുടെ കൂട്ടായ്മ പരിപോഷിപ്പിക്കുവാന്‍ പരിശ്രമിക്കേണ്ടതാണ്.
എല്ലാവര്‍ക്കും ദുക്റാനാ തിരുനാളിന്റെയും സഭാദിനത്തിന്റെയും മംഗളങ്ങള്‍ ആശംസിച്ചു കൊണ്ട് പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ നിങ്ങളെ ഞാന്‍ സ്നേഹപൂര്‍വം ആശീര്‍വദിക്കുന്നു.
കാക്കനാട് മാണ്ട് സെന്റ തോമസ്സിലുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്ന് 2021-൦ ആണ്ട് ജൂണ്‍ മാസം 21-ാം തീയതി നല്കപ്പെട്ടത്.
കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്
Comments