Foto

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത പ്രസംഗങ്ങൾ ഇംഗ്ലീഷിൽ പുറത്തിറങ്ങി

ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പൊന്തിഫിക്കേറ്റിൻ്റെ സമയത്തും സ്ഥാനത്യാഗത്തിനു ശേഷവും സ്വകാര്യ വിശുദ്ധ കുർബാനകളിൽ നടത്തിയ, ഇതുവരെ പ്രസിദ്ധീകരിക്കപ്പെടാത്ത വചനപ്രഘോഷണങ്ങൾ ക്രോഡീകരിച്ചുകൊണ്ടുള്ള, ‘കർത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു’ (The Lord Holds Us by the Hand) എന്ന പുസ്തകത്തിൻ്റെ ഇംഗ്ലീഷ് പതിപ്പ് വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് (LEV) പുറത്തിറക്കി. ഈ ഇംഗ്ലീഷ് പതിപ്പ്, ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പ്രസിദ്ധീകരിക്കാത്ത പ്രസംഗങ്ങളുടെ ഒരു ശേഖരമാണ്. ഒപ്പം ജോസഫ് റാറ്റ്സിംഗർ എന്ന പ്രഘോഷകൻ്റെയും ദൈവശാസ്ത്രജ്ഞൻ്റെയും ഇടയൻ്റെയും ശബ്ദം ഒരിക്കൽക്കൂടി കേൾക്കാൻ വിശ്വാസികൾക്ക് അവസരമൊരുക്കുന്നു.

വത്തിക്കാൻ പബ്ലിഷിംഗ് ഹൗസ് ഇറ്റാലിയൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം, 2005 നും 2017 നുമിടയിലുള്ള ആഗമനകാലം, നോമ്പുകാലം, ഉയിർപ്പുകാലം (ഈസ്റ്റർ) എന്നീ തിരുനാൾ കാലങ്ങളിൽ നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ്. റിക്കാർഡോ ബൊല്ലാറ്റി, ലൂക്കാ കരുസോ, ഫാ. ഫെഡറിക്കോ ലൊംബാർഡി (SJ) എന്നിവർ ചേർന്നാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്. ഈ പുസ്തകത്തിന് ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ മുൻ പേഴ്സണൽ സെക്രട്ടറി ആർച്ച്ബിഷപ്പ് ജോർജ് ഗാൻസ്വീൻ മുഖവുരയും, ജോസഫ് റാറ്റ്സിംഗർ-ബെനഡിക്ട് പതിനാറാമൻ വത്തിക്കാൻ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഫാ. ലൊംബാർഡി ആമുഖവും എഴുതിയിരിക്കുന്നു.

Comments

leave a reply

Related News