Foto

അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ് (ICAR) 

അഖിലേന്ത്യ അഗ്രിക്കൾച്ചർ എൻട്രൻസ് (ICAR) 

രാജ്യത്തെ വിവിധ കാർഷിക സർവകലാശാലകളിലെ ഈ അദ്ധ്യയനവർഷത്തെ ബിരുദ പ്രോഗ്രാമുകളിൽ 15 ശതമാനം സീറ്റുകളിലെ പ്രവേശനത്തിനായി ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കാണ് പരീക്ഷയുടെ നടത്തിപ്പു ചുമതല. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ഓൺലൈനായി (കമ്പ്യൂട്ടർ ബെയ്സ്ഡ് ടെസ്റ്റ് )തന്നെ സെപ്തംബർ 7, 8, 13 തീയതികളിൽ അഖിലേന്ത്യാ അഗ്രികൾച്ചർ എൻട്രൻസ് പരീക്ഷ  നടത്തും. പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി, ഓഗസ്റ്റ് 20 ആണ്.

വിവിധ ബിരുദ കോഴ്സുകൾ

01. B.Sc. (Hons.) Agriculture

02. B.Sc. (Hons.) Horticulture

03. B.F.Sc

04. B.Sc. (Hons.) Forestry

05. B.Sc. (Hons.) Community Science 

06. Food Nutrition and Dietetics

07. B.Sc. (Hons.) Sericulture

08. B. Tech. Agricultural Engineering

09. B.Tech. Dairy Technology

10. B.Tech. Food Technology

11. B.Tech. Bio- Technology

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട 178 കേന്ദ്രങ്ങളിലായി അനവധി പരീക്ഷാ കേന്ദ്രങ്ങളുണ്ട്. വിദ്യാർത്ഥികൾക്ക് അവരവരുടെ സൗകര്യമനുസരിച്ച് കേന്ദ്ദ്രം തെരഞ്ഞെടുക്കാം.പ്ലസ്ടുവിലോ തത്തുല്യപരീക്ഷയിലോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ അഗ്രികൾച്ചർ / മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് വിജയിച്ച സമർത്ഥരായ വിദ്യാർത്ഥികൾക്കാണ്, അവസരം. പരീക്ഷയുടെ ദൈർഘ്യം,150 മിനിട്ടാണ്

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

http://icar.nta.ac.in/

 


ഡോ. ഡെയ്സൻ പാണേങ്ങാടൻ,

അസി. പ്രഫസർ,

സെൻ്റ്.തോമസ് കോളേജ്, തൃശ്ശൂർ

daisonpanengadan@gmail.com

Comments

leave a reply