Foto

അഖിലേന്ത്യ മെഡിക്കൽ പി.ജി. പ്രവേശനം; നീറ്റ് പി.ജി. -2023 അപേക്ഷ സമർപ്പിക്കാം.

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് നടത്തുന്ന 

അഖിലേന്ത്യ മെഡിക്കൽ പി.ജി. പൊതു പ്രവേശന പരീക്ഷയായ നീറ്റ് - പി.ജി. - 2023ന് (National Eligibility-cum-Entrance Test – Post Graduate 2023) ഇപ്പോൾ അപേക്ഷിക്കാം.ഇന്ത്യയിലെ ഭൂരിഭാഗം മെഡിക്കൽ 

കോളേജുകളിലേയും എം.ഡി., എംഎസ്, പിജി ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിനുമുള്ള പൊതുപ്പരീക്ഷയാണിത്. ജനുവരി 27വരെയാണ്, ഓൺലൈൻ അപേക്ഷ സമർപ്പിക്കാനവസരം. ജനുവരി 30 മുതൽ ഫെബ്രുവരി 3 വരെ അപേക്ഷ ഓൺലൈനായി എഡിറ്റ് ചെയ്യാൻ അവസരമുണ്ട്.

 

 

4250 രൂപയാണ് , പരീക്ഷാഫീസ് . പട്ടികജാതി /വർഗ /ഭിന്നശേഷി വിഭാഗക്കാർക്ക് 3250 രൂപ മതി. ഇത് ഓൺലൈനായി അടയ്ക്കാനവസരമുണ്ട്. ഫെബ്രുവരി 27 മുതൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡു ചെയ്യാം. പരീക്ഷ മാർച്ച് 5ന്. പരീക്ഷാഫലം മാർച്ച് 31നോട് അടുത്ത് പ്രസിദ്ധപ്പെടുത്തും.വയനാട് ഒഴികെ കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.

 

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷകർ , എംബിബിഎസ് കഴിഞ്ഞ് ഇന്റേൺഷിപ് ഈ വർഷം മാർച്ച് 31ന് അകം  പൂർത്തിയാക്കണം.പരീക്ഷാസമയത്തും തുടർന്നും എൻഎംസി / മെഡിക്കൽ കൗൺസിൽ റജിസ്ട്രേഷൻ തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടിവരും. വിദേശ എംബിബിഎസുകാർ എഫ്എംജിഇ എന്ന പരീക്ഷയിൽ യോഗ്യത നേടിയിരിക്കണം.

 

മോക്ടെസ്റ്റ്

ഫെബ്രുവരി 20 മുതൽ സൈറ്റിലെ ഡെമോ–ടെസ്റ്റ് ഉപയോഗിച്ച് കംപ്യൂട്ടർ പരീക്ഷാരീതി പരിശീലിക്കാം. 3.5 മണിക്കൂർ നേരത്തെ പരീക്ഷയിൽ തെറ്റുത്തരത്തിനു മാർക്ക് കുറയ്ക്കുന്ന 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. 

 

കൗൺസലിങ്ങ്

കൗൺസലിങ്ങിൽ പങ്കെടുക്കാൻ പ്രവേശന പരീക്ഷയിൽ 50–ാം പെർസന്റൈലിലെങ്കിലും 

സ്കോർ വേണം. എന്ന പട്ടികജാതി/വർഗ്ഗ /പിന്നാക്ക വിഭാഗത്തിൽ പെടുന്നവർക്ക് 40–ാം പെർസന്റൈൽ സ്കോർ മതി.ജനറൽ വിഭാഗത്തിലെ ഭിന്നശേഷി 45–ാം പെർസന്റൈൽ സ്‌കോറെങ്കിലും വേണ്ടതുണ്ട്.ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ (AFMS) 7 സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർ അക്കാര്യം അപേക്ഷയിൽ സൂചിപ്പിക്കണം. എഎഫ്എംസി പുണെ, ആർമി ഹോസ്പിറ്റൽ ഡൽഹി കന്റോൺമെന്റ്, ഐഎൻഎച്ച്എസ് അശ്വിനി മുംബൈ, കമാൻഡ് ഹോസ്പിറ്റൽ കൊൽക്കത്ത / ചണ്ഡിമന്ദിർ (ഹരിയാന) / ലക്നൗ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയ്റോസ്പേസ് മെഡിസിൻ ബെംഗളൂരു എന്നിവയിലും പ്രവേശന സാധ്യതയുണ്ട്.

 

നീറ്റ് പിജി ;എവിടെയൊക്കെ പ്രവേശനം

എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും അഖിലേന്ത്യാ ക്വോട്ടയിൽ 50% സീറ്റുകളിലേക്കും എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും സംസ്ഥാന ക്വോട്ട സീറ്റുകളിലേക്കും പ്രവേശനം ലഭിക്കും ഇതു കൂടാതെ സ്വകാര്യ മെഡിക്കൽ കോളജുകൾ, സ്ഥാപനങ്ങൾ, സർവകലാശാലകൾ, കൽപിത സർവകലാശാലകൾ എന്നിവിടങ്ങളിലേക്കും പ്രവേശനം, ഈ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ഇതു കൂടാതെ വിവിധ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ് കഴിഞ്ഞുള്ള ഡിഎൻബി കോഴ്സുകൾ, നേരിട്ടു പ്രവേശനമുള്ള 6–വർഷ DrNB (ഡോക്ടറേറ്റ് ഓഫ് നാഷനൽ ബോർഡ്) കോഴ്സുകൾ, എംബിബിഎസ് കഴിഞ്ഞുള്ള നാഷനൽ ബോർ‍ഡ് ഡിപ്ലോമ കോഴ്സുകൾ എന്നിവയിലേക്കും പ്രവേശനം, ഈ സ്കോറിന്റെ അടിസ്ഥാനത്തിലാണ്.

 

താഴെപ്പറയുന്ന സ്ഥാപനങ്ങളിലെ പിജി സീറ്റുകൾ നീറ്റ്–പിജിയുടെ പരിധിയിൽ വരില്ല.ഐഎൻഐ–സിഇടി എന്ന എൻട്രൻസ് പരീക്ഷവഴിയാണ് ഇവയിലെ സിലക്‌ഷൻ .

 

1.ന്യൂഡൽഹിയിലേതടക്കം എല്ലാ എയിംസും (AIIMS)

2.പിജിഐഎംഇആർ, ചണ്ഡിഗഡ്

3.ജിപ്മെർ, പുതുച്ചേരി

4.നിംഹാൻസ്, ബെംഗളൂരു

5. ശ്രീചിത്ര, തിരുവനന്തപുരം

 

കൂടുതൽ വിവരങ്ങൾക്ക്

www.nbe.edu.in

www.natboard.edu.in

www.aiimsexams.ac.in

 

 

 

Comments

leave a reply

Related News