Foto

പ്ലസ് ടു സയൻസ് പഠിച്ചവർക്ക് നാവികസേനയിൽ  (ബി.ടെക്‌.)കേഡറ്റ് എൻട്രി: ഇപ്പോൾ അപേക്ഷ സമർപ്പിക്കാം

പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ചവർക്ക് നാവികസേനയിൽ ചേർന്ന് ബി.ടെക്. പഠിക്കാനും തുടർന്ന് കമ്മിഷൻഡ് റാങ്കോടെ സ്ഥിരം നിയമനത്തിനും അവസരം നൽകുന്ന കേഡറ്റ് എൻട്രിയ്ക്ക് ഇപ്പോൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.ഡിസംബർ 20 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം.

2025 ജൂലായിൽ ആരംഭിക്കുന്ന, (ബി.ടെക്.) കേഡറ്റ് എൻട്രി (സ്ഥിരം കമ്മിഷൻ) പ്രകാരമുള്ള കോഴ്സ് പ്രവേശനത്തിനാണ്, ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകർ 2024 ലെ ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിച്ചിരിക്കണം. പഠനവും പരിശീലനവും സൗജന്യമാണ്. എക്സിക്യൂട്ടീവ്, ടെക്നിക്കൽ ബ്രാഞ്ചുകളിലായി 36 ഒഴിവുകളുണ്ട്. ഏഴ് ഒഴിവുകൾ പെൺകുട്ടികൾക്കായി നീക്കി വെച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പണത്തിന്

https://www.joinindiannavy.gov.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News