Foto

കെഎൽസിഎ വരാപ്പുഴ അതിരൂപത ഇ.ജെ.ജോൺ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കെഎൽസിഎ വരാപ്പുഴ അതിരൂപത ഇ.ജെ.ജോൺ മാസ്റ്റർ അനുസ്മരണ യോഗം സംഘടിപ്പിച്ചു

കൊച്ചി:സാമുദായിക സാമൂഹ്യ രാഷ്ട്രീയ മേഖലയിൽ നിറഞ്ഞ് നിന്നിരുന്ന ജോൺ മാസ്റ്ററുടെ വിയോഗം സമുദായ നേതൃരംഗത്ത് നികത്താനാവാത്ത
താണെന്ന് കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.
ഷെറി ജെ തോമസ് അഭിപ്രായപ്പെട്ടു.
കെഎൽസിഎ വരാപ്പുഴ അതിരൂപത സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.യുവജന സംഘടന പ്രവർത്തനം തുടങ്ങിയ കാലം മുതൽ പലപ്പോഴും കാണുമ്പോഴും ഫോണിലും അനുഭവങ്ങളും ഉപദേശങ്ങളും
അദ്ദേഹം പങ്കുവയ്ക്കുമായിരുന്നു. സമുദായ പ്രവർത്തനത്തിലും രാഷ്ട്രീയ പ്രവർത്തനത്തിലും പൊതുജീവിതത്തിലും ഒരുപോലെ മുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു ജോൺ മാസ്റ്റർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരാപ്പുഴ
അതിരൂപത പ്രസിഡൻ്റ് സി.ജെ പോൾ അധ്യക്ഷത വഹിച്ചു.എറണാകുളം സെൻറ് ആൽബർട്സ് ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായും കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ  വരാപ്പുഴ അതിരൂപത പ്രസിഡൻറ് എന്ന നിലയിലും പിന്നീട് മരട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായും സമൂഹത്തിലെ വിവിധ മേഖലകളിൽ  നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ജോൺ മാസ്റ്റർ എന്ന് യോഗം അനുസ്മരിച്ചു.

അതിരൂപത ജനറൽ സെക്രട്ടറി റോയ് പാളയത്തിൽ, ട്രഷറർ പൗലോസ് എൻ.ജെ., വൈസ് പ്രസിഡൻ്റുമാരായ ബാബു ആൻ്റണി,
റോയ് ഡി ക്കൂഞ്ഞ, എം.എൻ.ജോസഫ്,
മേരി ജോർജ്, സെക്രട്ടറിമാരായ
സിബി ജോയ്,
ബേസിൽ മുക്കത്ത്, വിൻസ് പെരിഞ്ചേരി,
ഫില്ലി കാനപ്പിള്ളി
എന്നിവർ പ്രസംഗിച്ചു.

Comments

leave a reply

Related News