Foto

ഇഎസ്എ: കര്‍ഷക ആശങ്കകള്‍ പരിഹരിക്കണം

കാഞ്ഞിരപ്പള്ളി: പരിസ്ഥിതിലോല മേഖല (ഇഎസ്എ) സംബന്ധിച്ച് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കണമെന്ന് കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ സിംഹ ഭാഗവും ഉള്‍ക്കൊള്ളുന്ന കാര്‍ഷിക മേഖലയെ ബാധിക്കുന്നതാണ് സമകാലികമായ ഇഎസ്എ- ബഫര്‍സോണ്‍ പ്രഖ്യാപനങ്ങളെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.

കൃഷിയിടങ്ങള്‍, താമസസ്ഥലങ്ങള്‍, വ്യവസായ മേഖലകള്‍ എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ പ്രമേയം പാസാക്കിയത് സ്വാഗതാര്‍ഹമാണ്. അതേസമയം റിസര്‍വ് വനമേഖലയില്‍തന്നെ ഇഎസ്എ നിലനിര്‍ത്തപ്പെടുമെന്ന് ഉറപ്പാക്കേണ്ടതുണ്ട്. വന്യജീവി അക്രമണങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ദൈനംദിന ജീവിതത്തെ ബാധിക്കുന്ന നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

Comments

leave a reply

Related News