Foto

ന്യൂനപക്ഷ വിഭാഗത്തിന്റെ ആശങ്കകൾ പരിഹരിക്കണം: ഫ്രാൻസിസ് ജോർജ്ജ് എം.പി

ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ, ന്യൂനപക്ഷ വിഭാഗത്തിന്റെ ആശങ്കകൾ പ്രസക്തമാണെന്നും അവ  പരിഹരിക്കാൻ സർക്കാർ തയ്യാറാവണമെന്നും ഫ്രാൻസിസ് ജോർജ്ജ് എം പി. 'വാക്കിംഗ് റ്റുഗദർ ' എന്ന പേരിൽ കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ സംഘടിപ്പിച്ച കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം  ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന പ്രസിഡന്റ് ടോം മാത്യുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന ഡയറക്ടർ ഫാ. ആന്റണി വാക്കോ അറയ്ക്കൽ ആമുഖസന്ദേശം നല്കി. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.  സംഘടനയുടെ മുമ്പോട്ടുള്ള പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ തയ്യാറാക്കുന്നതിനായി സംഘടിപ്പിച്ച സംഗമത്തിന്റെ ഭാഗമായി സെമിനാറും സംവാദ സദസ്സുകളും  കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ബിജു ജി,റോബിൻ മാത്യു, സി ജെ ആന്റണി, സി എ ജോണി,ബിജു പി ആന്റണി, ഷൈനി കുര്യാക്കോസ്, സുഭാഷ് മാത്യു, ഫെലിക്‌സ് ജോ പി ജെ, സുജി പുല്ലുകാട്ട് തുടങ്ങിയവർ നേതൃത്വം നൽകും. കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിൽ നിന്നുമുള്ള അധ്യാപക പ്രതിനിധികൾ പങ്കെടുക്കുന്ന ദ്വിദിന സംഗമം ഇന്നു (ഓഗസ്റ്റ് 20)സമാപിക്കും.

കേരള കാത്തലിക് ടീച്ചേഴ്‌സ് ഗിൽഡ് സംസ്ഥാന നേതൃസംഗമം ഫ്രാൻസിസ് ജോർജ്ജ് എം പി ഉദ്ഘാടനം ചെയ്യുന്നു. സുജി പുല്ലുകാട്ട്, ഫാ. ആന്റണി അറയ്ക്കൽ, ജോണി സി എ , ഷൈനി കുര്യാക്കോസ്, റോബിൻ മാത്യു, ടോം കരികുളം,ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ബിജു ജി, ബിജു പി ആന്റണി തുടങ്ങിയവർ സമീപം

Comments

leave a reply

Related News