Foto

ന്യൂനപക്ഷ വിഭാഗങ്ങളിൽ ഉള്ളവർക്കുള്ള ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി

കേരളത്തിലെ അംഗീകൃത ന്യൂനപക്ഷ വിഭാഗങ്ങളിൽ 

പെടുന്ന വിധവകൾ, വിവാഹം ബന്ധം വേർപെടുത്തിയ സ്ത്രീകൾ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾ എന്നിവർക്ക്  വീടിൻ്റെ അറ്റകുറ്റപ്പണികൾക്കായി  ന്യൂനപക്ഷ ക്ഷമ വകുപ്പ് നൽകുന്ന, തിരിച്ചടക്കേണ്ടതില്ലാത്ത ധന സഹായത്തിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.50,000/- രൂപയാണ്, ധന സഹായം. അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി,ആഗസ്റ്റ് 20 ആണ്.

 

ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി എന്നറിയപ്പെടുന്ന പ്രസ്തുത പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും നിബന്ധനകളും  അപേക്ഷാ ഫോറവും നിർദ്ദിഷ്ട വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. അതാതു ജില്ലാ കളക്ട്രേറ്റുകളിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനുകളിൽ ചെന്ന് നേരിട്ടോ ,ഡെപ്യൂട്ടി കളക്ടർ ജനറൽ)  ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ , കലക്ടറേറ്റ് എന്ന വിലാസത്തിലോ അപേക്ഷ സമർപ്പിക്കാം.

 

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും

www.minoritywelfare.kerala.gov.in 

 

ഡോ.ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

 

Comments

leave a reply

Related News