കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു. കാരുണ്യദൂത് എന്ന പേരില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായുള്ള അവശ്യമരുന്നുകളുടെ വിതരണം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു, കെ.എസ്.എസ്.എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷൈല തോമസ്, കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ്, സിബിആര്‍ സന്നദ്ധ പ്രവര്‍ത്തകരായ ജെസ്സി ജോസഫ്, സജി ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം, എറണാകുളം ജില്ലകളിലെ ഭിന്നശേഷിയുള്ള വ്യക്തികള്‍ക്കാണ് അവശ്യമരുന്നുകള്‍ വിതരണം ചെയ്തത്.
ഫോട്ടോ അടുക്കുറിപ്പ്: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി ലഭ്യമാക്കുന്ന അവശ്യമരുന്നുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഷൈല തോമസ്, സജി ജേക്കബ്, മേരി ഫിലിപ്പ്, ഫാ. സുനില്‍ പെരുമാനൂര്‍, ജെസ്സി ജോസഫ് എന്നിവര്‍ സമീപം.












Comments