Foto

ഭവന പുനരുദ്ധാരണ പദ്ധതി ധനസഹായം ലഭ്യമാക്കി

കോട്ടയം: അടിസ്ഥന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ക്ക്് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭവന പുനരുദ്ധാരണത്തിന് ധനസഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ടോമി കുരുവിള ധന സഹായ വിതരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കോട്ടയം ജില്ലാ ജൂവൈനയില്‍ ജസ്റ്റീസ് ബോര്‍ഡ് മെമ്പറും കെ.എസ്.എസ്.എസ് ഡയറക്ടറുമായ ഫാ. സുനില്‍ പെരുമാനൂര്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്,  കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ഭവന പുനരുദ്ധാരണത്തിനായി ധന സഹായം ലഭ്യമാക്കിയത്.

Comments

leave a reply

Related News