Foto

സണ്‍ഷൈന്‍ ഹോം ഭവന നിര്‍മ്മാണ പദ്ധതി ആദ്യ വീടിന്റെ താക്കോല്‍ ദാനം നടത്തപ്പെട്ടു

കോട്ടയം: കയറി കിടക്കുവാന്‍ സ്വന്തമായി ഒരു വീടെന്ന നിര്‍ദ്ധന കുടുംബത്തിന്റെ സ്വപ്‌നം യാഥാര്‍ത്ഥമാക്കിയിരിക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയും സൈമണ്‍ കോട്ടൂര്‍ യു.എസ്.എയും. സണ്‍ഷൈന്‍ ഹോം എന്ന പേരില്‍ വിഭാവനം ചെയ്തിരിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമപഞ്ചായത്തിലെ ആനിക്കാട് കരയില്‍ മുക്കാലി ഭാഗത്തുള്ള കൊച്ചുപറമ്പില്‍ വീട്ടില്‍ ശ്രീകല കെ.എസിനാണ് വീട് നിര്‍മ്മിച്ച് നല്‍കിയത്. രണ്ട് മുറിയും ഹാളും സിറ്റൗട്ടും അടുക്കളയും ബാത്ത്‌റൂമും അടങ്ങുന്ന അറുനൂറ്റിമുപ്പത് സ്‌ക്വയര്‍ ഫീറ്റ് വീടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നല്‍കിയത്. എട്ട് ലക്ഷം രൂപ മുതല്‍ മുടക്കുള്ള വീട് ഗുണഭോക്തൃ വിഹിതത്തോടു കൂടിയാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്. വീടിന്റെ തക്കോല്‍ ദാനം കോട്ടയം അതിരൂപതയിലെ സീനിയര്‍ വൈദികാനായ റവ. ഡോ. തോമസ് കോട്ടൂര്‍ നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഭവന നിര്‍മ്മാണ പദ്ധതി ഇംപ്ലിമെന്റേഷന്‍ കണ്‍സല്‍ട്ടന്റ് ചെറിയാന്‍ വര്‍ഗ്ഗീസ്, കെ.എസ്.എസ്.എസ് കിടങ്ങൂര്‍ മേഖല കോര്‍ഡിനേറ്റര്‍ ബിജി ജോസ്, കോണ്‍ട്രാക്ടര്‍ ജോയി കുഞ്ഞപ്പന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി ആരംഭിച്ചിരിക്കുന്ന രണ്ട് വീടുകളുടെ കൂടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ച് വരികയാണ്. കൂടാതെ കൂടുതല്‍ കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തുവാനുള്ള ഒരുക്കത്തിലാണ് കെ.എസ്.എസ്.എസ്.

Comments

leave a reply