Foto

പഴങ്ങള്‍, പൂക്കള്‍, ഇലകള്‍ എന്നിവയില്‍ നിര്‍മ്മിച്ചജപമാലകളുമായി കുട്ടികള്‍; പ്രദര്‍ശനം ശ്രദ്ധേയമായി

പറവൂര്‍: മടപ്ലാതുരുത്ത് സെന്റ് ജോര്‍ജ്ജ് ഇടവക യില്‍ നടന്ന ജപമാല പ്രദര്‍ശനം ശ്രദ്ധേയമായി. ബൈബിള്‍ നേഴ്‌സറി മുതല്‍ പ്ലസ് ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ പഴങ്ങള്‍, മുത്തുകള്‍, ബട്ടന്‍സുകള്‍, സുഗന്ധവിളകള്‍, തുണി, പേപ്പര്‍, പൂക്കള്‍, ഇലകള്‍ തുടങ്ങിയ വസ്തുക്കള്‍ ഉപയോഗിച്ചുണ്ടാക്കിയ വിവിധങ്ങളായ ജപമാലകള്‍ പ്രദര്‍ശനത്തിന് മനോഹരിതയേകി.

ഇടവകയിലെ വിശ്വാസ പരിശീലന യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജപമാല പ്രദര്‍ശനം ഒരുക്കിയത്. ദൈവദാസന്‍ തിയോഫിലസ് പാണ്ടിപ്പിള്ളി ഹാളില്‍ നടന്ന പ്രദര്‍ശനം ഇടവക വികാരി ഫാ. പോള്‍ കുര്യാപ്പിള്ളി ഉദ്ഘാടനം ചെയ്തു.

പ്രധാനാധ്യാപകന്‍ ജോജോ മനക്കില്‍ അധ്യക്ഷതവഹിച്ചു. സിസ്റ്റര്‍ സാമുവേല, സിസ്റ്റര്‍ മര്‍സല തുടങ്ങിയവര്‍ പ്രസംഗിച്ചു.

Comments

leave a reply

Related News