Foto

കൃഷി പ്രോത്സാഹന പദ്ധതി ധന സഹായം ലഭ്യമാക്കി

കോട്ടയം: കൃഷി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍ക്ക് വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലാസിം ഫ്രാന്‍സുമായി സഹകരിച്ച് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ധന സഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കോട്ടയം ജില്ലാ ജൂവൈനയില്‍ ജസ്റ്റീസ് ബോര്‍ഡ് മെമ്പറും കെ.എസ്.എസ്.എസ് ഡയറക്ടറുമായ ഫാ. സുനില്‍ പെരുമാനൂര്‍ ധന സഹായ വിതരണത്തിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കെ.എസ്.എസ്.എസ് പി.ആര്‍.ഒ സിജോ തോമസ്,  ലീഡ് കോര്‍ഡിനേറ്റര്‍ ബെസ്സി ജോസ് എന്നിവര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കോട്ടയം ജില്ലയിലെ പാലത്തുരുത്ത്, കല്ലറ ഗ്രാമങ്ങളില്‍ നിന്നും ആലപ്പുഴ ജില്ലയിലെ ചാരമംഗലം ഗ്രാമത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കര്‍ഷക സംഘാംഗങ്ങള്‍ക്കായണ് ധനസഹായ വിതരണം നടത്തപ്പെട്ടത്.  
 

Comments

leave a reply

Related News