Foto

റബര് താങ്ങുവില കൂട്ടിയത് ആശ്വാസകരം; പ്രതീക്ഷ പകര്ന്ന് ഫാക്ടറി പദ്ധതി

ബാബു കദളിക്കാട്

സംസ്ഥാന ബജറ്റില് നിര്‌ദ്ദേശിക്കുന്ന പ്രകാരം കടമെടുത്തുള്ള പശ്ചാത്തല വികസനം വൈകാതെ

കേരളത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയില് എത്തിക്കുമെന്ന് ധനകാര്യ വിദഗ്ധര്

 

സംസ്ഥാന ബജറ്റിലൂടെ റബര് താങ്ങുവില 150 ല് നിന്നു 170 രൂപ ആക്കി ഉയര്ത്തിയത് നഷ്ടക്കയത്തിലായ കര്ഷകര്ക്ക് നേരിയ ആശ്വാസമായെങ്കിലും  ഉത്പാദന ചെലവ് ഉള്‌പ്പെടെ കുതിച്ചുയര്ന്ന സാഹചര്യത്തില് താങ്ങുവില 200 രൂപ ആക്കണമെന്ന ആവശ്യം യാഥാര്ത്ഥ്യമായില്ല. അതേസമയം, പ്രവര്ത്തന രഹിതമായ കോട്ടയത്തെ വെള്ളൂര് ന്യൂസ് പ്രിന്റ് ഫാക്ടറിയുടെ സ്ഥലം ഏറ്റെടുത്ത് സിയാല് മോഡല് റബര് ഫാക്ടറി സ്ഥാപിക്കാനുള്ള സര്ക്കാര് നീക്കവും കര്ഷകര്ക്ക് പ്രതീക്ഷയേകുന്നുണ്ട്.

 

റബര് ബോര്ഡ് കഴിഞ്ഞ വര്ഷം തയാറാക്കിയ കണക്കനുസരിച്ച്  ഒരു കിലോ റബറിന്റെ ഉല്പാദനച്ചെലവ് 172 രൂപ ആയിരുന്നു. നിര്മ്മാണ സാമഗ്രികളുടെ വില വീണ്ടും വര്ധിച്ചതോടെ ഇത് വീണ്ടും ഉയര്ന്നു. കോവിഡ് നിയന്ത്രണങ്ങള് അയഞ്ഞ ശേഷം റബര് വില 165 രൂപയായി ഭേദപ്പെട്ടിരുന്നെങ്കിലും പിന്നിട് 150 ലേക്ക് കുറഞ്ഞതിന്റെ നൈരാശ്യവും കര്ഷകര്ക്കുണ്ട്. ഇടതു മുന്നണി സര്ക്കാര്  ഇതാദ്യമായാണ് റബറിന്റെ താങ്ങുവില ഉയര്ത്തുന്നത്. അഞ്ച് ഹെക്ടര് വരെയുള്ള റബര് കര്ക്ഷകര്ക്ക് താങ്ങുവില ലഭ്യമാകാന് അപേക്ഷിക്കാമെങ്കിലും രണ്ടു ഹെക്ടറിന് മാത്രമേ ആനുകൂല്യം ലഭിക്കൂ. ബജറ്റ് പ്രഖ്യാപനം വന്നതോടെ കര്ഷകരുടെ ആവശ്യം സര്ക്കാരിനെക്കൊണ്ട് അംഗീകരിപ്പിച്ചെന്ന അവകാശ വാദവുമായി കേരളാ കോണ്ഗ്രസ് എമ്മും എന്‌സിപിയും രംഗത്തുവന്നു.

 

താങ്ങുവില വര്ദ്ധന ദുരിതത്തിലായ റബര് കര്ഷകര്ക്ക് ഏറെ ആശ്വാസകരമാണെന്ന് എന്‌സിപി നേതാവായ പാലാ എംഎല്എ മാണി സി കാപ്പന് പ്രതികരിച്ചപ്പോള്, സംസ്ഥാനത്തെ റബര് കര്ഷകര്ക്ക് ആശ്വാസമേകാന് കെഎം മാണി ആവിഷ്‌ക്കരിച്ചതാണ് വിലസ്ഥിരതാ പദ്ധതിയെന്ന് കേരളാ കോണ്ഗ്രസ് മാണി വിഭാഗം ഓര്മ്മിപ്പിച്ചു. പാര്ട്ടി മുന്നോട്ട് വെച്ച നെല്ലിന്റെയും തേങ്ങയുടേയും  സംഭരണവില വര്ധിപ്പിക്കുക എന്ന ആവശ്യവും അനുഭാവപൂര്ണ്ണം പരിഗണിച്ച  സര്ക്കാരിനെ അഭിനന്ദിക്കുന്നു എന്നും കേരളാ കോണ്ഗ്രസ് പ്രതികരിച്ചു.

 

കച്ചവടമേഖലയ്ക്ക് ഊര്ജ്ജമേകില്ല

 

അതേസമയം, തെരഞ്ഞെടുപ്പ് മുന്നില് കണ്ട് പൊതുവില് ജനക്ഷേമത്തിനുതകുന്ന നിര്‌ദ്ദേശങ്ങളുടെ ബാഹുല്യമുള്ള  ബജറ്റില് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചു നിര്ണായകമായ കച്ചവടമേഖലയ്ക്ക് ഊര്ജ്ജം പകരുന്ന ഒരു പ്രഖ്യാപനവുമില്ലെന്ന് തിരുവനന്തപുരത്തെ ഇന്സ്റ്റിറ്റിയൂട്ട് ഫോര് എന്റര്‌പ്രൈസ് കള്ച്ചര് ആന്ഡ് ഓണ്ട്രപ്രണര്ഷിപ്പ് ഡെവലപ്‌മെന്റ് ഡയറക്റ്റര് ആയ ധനകാര്യ വിദഗ്ധന് ഡോ. ജോസ് സെബാസ്റ്റ്യന് അഭിപ്രായപ്പെട്ടു.വിഭവ സമാഹരണത്തിന് ക്രിയാത്മകമായ യാതൊരു പദ്ധതിയും ബജറ്റില് ഇല്ല. സ്‌പെഷല് പര്പ്പസ് വെഹിക്ക്‌ള് വഴി കടമെടുക്കല് മാത്രമാണ് കേരളത്തിന് മുന്നിലുള്ള ഏക വഴിയെന്ന ധാരണ ഈ ബജറ്റ് സമൂഹത്തിലെത്തിക്കുന്നു.

 

കിഫ്ബി വന്നതോടെ ജനങ്ങള്ക്ക് കടമെടുത്തായാലും ബജറ്റില് പ്രഖ്യാപിക്കുന്ന പദ്ധതികളില് ചിലത് നടപ്പാകുമെന്ന ധാരണ വന്നിട്ടുണ്ട്. ഏറെ അപകടകരമായ കാര്യമാണിത്. കടമെടുത്തുള്ള ഈ പശ്ചാത്തല വികസനം നാലഞ്ച് വര്ഷത്തിനുള്ളില് സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലെത്തിക്കും. ക്ഷേമപെന്ഷനുകള് 100 രൂപ വര്ധിപ്പിച്ചത് മാത്രമാണ് വ്യാപാരമേഖയ്ക്ക് പരോക്ഷമായെങ്കിലും സഹായിക്കുന്ന ഏക പദ്ധതി.

 

'കേരളത്തില് രണ്ടുലക്ഷത്തോളം കടകള് പൂട്ടിപ്പോയെന്നാണ് കണക്ക്. സംസ്ഥാനത്തെ സാമ്പത്തിക മേഖലയെ താങ്ങിനിര്ത്തുന്നത് ഐടിയോ മറ്റോ രംഗങ്ങളോ അല്ല. മറിച്ച് കച്ചവട മേഖലയും കയറ്റിറക്ക് മേഖലയും ഒക്കെയാണ്. ക്ഷേമ പെന്ഷനുകള് 5000 രൂപ ആക്കിയിരുന്നുവെങ്കില് സാധാരണക്കാരുടെ കൈയില് പണം വരും. അവരാണ് കൈയില് കിട്ടുന്ന പണം ചെലവിടുന്ന ആള്ക്കാര്. അവര് കൂടുതല് സാധാനങ്ങള് കടകളില് നിന്ന് വാങ്ങു. ഓട്ടോറിക്ഷ പോലുള്ള പൊതുഗതാഗത മാര്ഗങ്ങള് കൂടുതലായി ഉപയോഗിക്കും. ഇത് കേരളത്തിലെ ക്രയവിക്രയം കൂട്ടും. അതിലൂടെ വ്യാപാരമേഖലയ്ക്കും ഉണര്വുണ്ടാകുമായിരുന്നു. എന്നാല് അത് ബജറ്റിലുണ്ടായിട്ടില്ല,'' ഡോ. ജോസ് സെബാസ്റ്റ്യന് ചൂണ്ടിക്കാട്ടുന്നു.

 

ജിഎസ് ടി യില് അമിത പ്രതീക്ഷ്

 

ജിഎസ് ടി വ്യവസ്ഥ നടപ്പാക്കിയപ്പോള് കേരളം പ്രതീക്ഷിച്ച വരുമാനം ഇതുവരെ ലഭിച്ചില്ലെന്ന മുഖവുരയോടെയാണ് ചരക്ക് സേവന നികുതി സംബന്ധമായ കാര്യങ്ങള് ഡോ. തോമസ് ഐസക് ബജറ്റ് പ്രസംഗത്തില് വിശദീകരിച്ചത്. നികുതി സമാഹരണത്തിന്റെ കാര്യക്ഷമത വര്ധിപ്പിച്ചും ടെക്‌നിക്കല് പിഴവുകള് പരിഹരിച്ചും വരും വര്ഷങ്ങളില് വരുമാനം വര്ധിപ്പിക്കാനാവുമെന്ന് ധനമന്ത്രി പ്രത്യാശ പ്രകടിപ്പിക്കുന്നു.

 

പ്രളയസെസ് 2021 ജൂലൈ ഒന്നിന് അവസാനിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടു വര്ഷത്തേക്ക് സെസ് ഏര്‌പ്പെടുത്താനാണ് ജിഎസ്ടി കൗണ്‌സില് അനുവദിച്ചിരിക്കുന്നത്. അതിന്റെ കാലാവധി തീരാറായി. ഇനി ജിഎസ്ടി കൗണ്‌സില് കാലാവധി ദീര്ഘിപ്പിച്ച് കൊടുക്കാനും സാധ്യത കുറവാണ്. അതുകൊണ്ട് പ്രളയ സെസ് പിന്വലിക്കുക തന്നെ വേണമായിരുന്നുവെന്ന അഭിപ്രായം വ്യാപാര വ്യവസായ മേഖല പങ്കുവയ്ക്കുന്നന്നു. സെസ് പിന്വലിക്കുന്നത് ഉപഭോക്താക്കള്ക്ക് ഗുണകരമാകും.

 

കേരളത്തിലെ ജി എസ് ടി നികുതി ദായകരില് 90 ശതമാനം പേര് സംസ്ഥാന ചരക്കുസേവന നികുതി വകുപ്പിന്റെ കീഴിലും പത്തു ശതമാനം കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കീഴിലുമാണ്. ഇതൊരു ലോട്ട് സമ്പ്രദായമാണ്. അതായത് 10 ജി എസ് ടി രജിസ്‌ട്രേഷന് നടക്കുമ്പോള് 9 എണ്ണം സംസ്ഥാനത്തിന് കീഴിലും ഒരെണ്ണം കേന്ദ്രത്തിന് കീഴിലുമാകും. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കീഴിലുള്ള നികുതി ദായകര് അപ്പീലുകള് നല്കുമ്പോള് ഒരു ശതമാനം അഡീഷണല് കോര്ട്ട് ഫീ നല്കണം. കേരളത്തിലാണ് ഇത്രയും ഉയര്ന്ന ഫീ നിലനില്ക്കുന്നത്. മറ്റിടങ്ങളില് നാമമാത്രമായ നിരക്കേയുള്ളൂ. അതായത് ഒരാള് അഞ്ച് ലക്ഷം രൂപയുടെ പേരില് അപ്പീല് പോകുകയാണെങ്കില് 5,000 രൂപ അഡീഷണല് കോര്ട്ട് ഫീ നല്കണം. എന്നാല് കേന്ദ്ര ചരക്ക് സേവന നികുതി വകുപ്പിന്റെ കീഴിലുള്ള നികുതി ദായകര് നല്കുന്ന അപ്പീലുകള്ക്ക് അഡീഷണല് കോര്ട്ട് ഫീ നല്‌കേണ്ടതില്ല. സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന്റെ കീഴിലായതുകൊണ്ടുമാത്രം ഒരു സംരംഭകന് നല്‌കേണ്ടി വരുന്ന ഈ അധിക തുക വിവേചനം സൃഷ്ടിക്കുന്നു. ഈ അസന്തുലിതാവസ്ഥ പരിഹരിക്കാന് അപ്പീലുകളുടെ അഡീഷണല് കോര്ട്ട് ഫീയ്ക്ക് പരിധി നിശ്ചയിക്കുമെന്ന ബജറ്റ് പ്രഖ്യാപനം സ്വാഗതാര്ഹമാണെന്ന് നികുതി വിദഗ്ധര് പറഞ്ഞു.നികുതിദായകരെ ബോധവല്ക്കരിക്കുന്നതിനായി ചരക്ക് സേവന നികുതി വകുപ്പില് പബ്ലിക് റിലേഷന്‌സ് വിഭാഗം ശക്തിപ്പെടുത്തുമെന്ന പ്രഖ്യാപനവും സ്വാഗതാര്ഹമാണ്.

 

വാറ്റ് നികുതി കുടിശികക്കാര്ക്കായുള്ള സമഗ്രമായ ആംനസ്റ്റി സ്‌കീം പുതിയ വര്ഷത്തിലും തുടരുന്നത്, ഇതുവരെ അത് സ്വീകരിക്കാത്തവര്ക്ക് ഗുണകരമാകും. എന്നാല് വ്യാപാരികളുടെയും വ്യവസായികളുടെയും നിരന്തര ആവശ്യമായ, ഓരോ വര്ഷത്തെയും കുടിശ്ശികകള് പ്രത്യേകം പ്രത്യേകം അപേക്ഷ കൊടുത്ത് തീര്പ്പ് കല്പ്പിക്കാന് അനുവദിക്കണമെന്നത്, ഈ ബജറ്റിലും പരിഗണിച്ചിട്ടില്ല. നിലവിലുള്ള ആംനസ്റ്റിയുടെ മറ്റു നിബന്ധനകള് പുതിയ ആംനസ്റ്റിയിലും തുടരും. ഓപ്ഷന് ആഗസ്റ്റ് 31ന് മുമ്പ് ഫയല് ചെയ്യേണ്ടതാണ്.ആംനസ്റ്റി സ്വീകരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ നികുതി കുടിശിക അടയ്ക്കുന്നതിന് പ്രത്യേക വായ്പാ പദ്ധതി ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇത് കേരളത്തിലെ വ്യാപാര മേഖലയിലുള്ളവര്ക്ക് കൂടി നല്കിയിരുന്നുവെങ്കില് കുറേക്കൂടി നല്ല കാര്യമായേനെ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ജി എസ് ടി സംബന്ധമായ കാര്യങ്ങള്ക്ക് ഊന്നല് നല്കുമ്പോള് കേരളം, വാറ്റ് നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള് എത്രയും പെട്ടെന്ന് സര്ക്കാരിനും സംരംഭകര്ക്കും ഗുണകരമാകുന്ന വിധത്തില് അവസാനിപ്പിക്കാന് വേണ്ട ലളിതവും കൂടുതല് ഇളവുകള് നല്കുന്നതുമായ പദ്ധതികളാണ് കൊണ്ടുവരേണ്ടിയിരുന്നതെന്ന അഭിപ്രായം വ്യാപകമായുണ്ട്.സി എന് ജി/ എല് എന് ജി എന്നിവയ്ക്ക് മേലുള്ള വാറ്റ് നികുതി തമിഴ്‌നാടിന് തുല്യമായി അഞ്ച് ശതമാനമാക്കി കുറയ്ക്കുന്നതും നല്ല നീക്കമാണ്.

 

സര്ക്കാര് നയത്തിന്റെ ഭാഗമായി അടച്ചുപൂട്ടുകയും പിന്നീട് ലൈസന്‌സ് ലഭിക്കുകയും ചെയ്ത ബാര് ഹോട്ടലുകള്ക്ക് സോഫ്റ്റ് വെയര് പ്രശ്‌നങ്ങള് മൂലം യഥാസമയം റിട്ടേണുകള് സമര്പ്പിക്കാന് സാധിച്ചിരുന്നില്ല. ഇത്തരം കേസുകളില് ബിസിനസുകാര്ക്ക് ചുമത്തപ്പെട്ട നികുതിയും പിഴയും കൂടുതലാണെന്ന പരാതി ഉയര്ന്നതിന് തുടര്ന്ന് കോമ്പൗണ്ടിംഗ് രീതിയില് നികുതി കണക്കാക്കി അടയ്ക്കാന് അനുവദിച്ചിരുന്നു. പിഴ പൂര്ണമായി ഒഴിവാക്കുകയും പലിശയില് 50 ശതമാനം ഇളവും അനുവദിക്കുകയും ചെയ്തിരുന്നുവെങ്കിലും കോവിഡ് മൂലം 2020-21 വര്ഷത്തിലും റിട്ടേണ് സമര്പ്പിക്കാന് കാലതാമസം വന്നിട്ടുണ്ട്. അതുകൊണ്ട് ഈ ഇളവുകള് 2020 ഡിസംബര് 31 വരെയുള്ള കുടിശികകള്ക്ക് കൂടി ബാധകമാക്കി. ഇതിനുള്ള അപേക്ഷ 2021 ജൂണ് 30നകം സമര്പ്പിക്കണം. ജൂലൈ 31നകം തുക അടച്ചുതീര്ക്കണം.ബാര് ഹോട്ടലുകളുടെ കോമ്പൗണ്ടഡ് നികുതി കണക്കാക്കുന്നതിനുള്ള മാനദണ്ഡങ്ങളില് ഇളവ് 2015- 16 വര്ഷത്തില് ലൈസന്‌സ് നഷ്ടപ്പെട്ടവര്ക്ക് കൂടി ബാധകമാകുന്നതാണെന്ന് നിയമത്തില് വ്യക്തത വരുത്തുമെന്നും ബജറ്റില് പറയുന്നുണ്ട്.

 

സ്റ്റാര്ട്ടപ്പുകള്ക്ക് ഉത്തേജനം

 

സംസ്ഥാനത്തെ സ്റ്റാര്ട്ടപ്പുകളെ ഐടി എന്ന മേഖലയ്ക്കപ്പുറം പ്രോഡക്റ്റ് ഇന്നവേഷനുകളെ പ്രോത്സാഹിപ്പിക്കുന്നതാക്കുന്നുവെന്നത് ഏറെ പ്രതീക്ഷ നല്കുന്ന ബജറ്റ് പ്രഖ്യാപനമാണെന്ന ഇ മേഖലയിലുള്ളവര് പറയുന്നു. എച്ച് ആര് സൊല്യൂഷന്‌സ് സ്റ്റാര്ട്ടപ്പുകള്ക്കായി ആറിന കര്മ പദ്ധതികളില് 50 കോടി രൂപ വകയിരുത്തുന്നുവെന്നതും പ്രതീക്ഷാവഹം തന്നെ. ഇതിന് ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബാങ്ക്, കെഎസ്‌ഐഡിസി, കെഎഫ്‌സി എന്നിവ സ്റ്റാര്ട്ടപ്പുകള്ക്കായി നല്കുന്ന വായ്പയില് നഷ്ടം ഉണ്ടാവുകയാണെങ്കില് അതിന്റെ അമ്പത് ശതമാനം സംസ്ഥാന സര്ക്കാര് താങ്ങായി നല്കുമെന്നതാണ് ഇത്.

 

വായ്പ ലഭ്യത കൂടാനും ഇത് സഹായകമാകും. സ്റ്റാര്ട്ടപ്പുകള്ക്ക് വായ്പ അനുവദിക്കുന്നതില് ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കുറയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക. കേരളത്തിന്റെ സ്വന്തം വെഞ്ച്വര് ക്യാപിറ്റല് ഫണ്ട് രൂപീകരിക്കുന്ന കര്മപദ്ധതിയും യുവ സംരംഭകര്ക്ക് പ്രോത്സാഹനം നല്കുന്നതാണ്.സ്റ്റാര്ട്ടപ്പുകളുടെ വര്ക്ക് ഓര്ഡറുകളുടെ 90 ശതമാനം വരെ വായ്പ നല്കും. പരമാവധി പത്ത് കോടി രൂപ വരെയാണ് പത്ത് ശതമാനം പലിശയ്ക്ക് ലഭ്യമാക്കുക. കേരളത്തില് നിലവിലുള്ളതില് ഏകദേശം പകുതിയിലേറെ സ്റ്റാര്ട്ടപ്പുകള്ക്ക് ഇത് പ്രയോജനം ചെയ്യും. പര്‌ച്ചേസ് ഓര്ഡറുകളാണെങ്കില് ഡിസ്‌കൗണ്ട് ചെയ്യുന്നതിന് പദ്ധതിയുണ്ടാകും. ഇതിന് കൊളാറ്ററല് സെക്യൂരിറ്റി വാങ്ങില്ല.കേരള സര്ക്കാരിന്റെ വലിയ തുകയ്ക്കുള്ള ടെന്ഡറുകളില്, കേരളത്തിലെ സ്റ്റാര്ട്ടപ്പുകളുമായി ചേര്ന്നുള്ള കണ്‌സോര്ഷ്യം മോഡല് പ്രോത്സാഹിപ്പിക്കും. ഇത്തരത്തില് കേരളത്തിലുള്ള സ്റ്റാര്ട്ടപ്പുകളുടെ കണ്‌സോര്ഷ്യം എടുക്കുന്ന ടെന്ഡറുകള്ക്ക് മുന്ഗണനകള് നല്കും.

 

2021-2022 വര്ഷത്തില് 2,500 പുതിയ സ്റ്റാര്ട്ടപ്പുകള് തുടങ്ങുമെന്നും അതുവഴി 20,000 പുതിയ തൊഴിലുകള് കൂടി സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി  അറിയിച്ചു. സംസ്ഥാന സര്ക്കാരിന് കീഴിലുള്ള ധനകാര്യ സ്ഥാപനങ്ങളെ സംയോജിപ്പിച്ച് ഒരു വെഞ്ച്വര് ക്യാപിറ്റല് ഫണ്ടിനും രൂപം നല്കുന്നുണ്ട്. സംസ്ഥാനത്ത് സ്റ്റാര്ട്ടപ്പുകള്ക്ക് കൂടുതല് ഉത്തേജനം നല്കുന്നതിന്റെ ഭാഗമായാണ് ആറിന കര്മ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്.സ്റ്റാര്ട്ടപ്പുകളുടെ പ്രവര്ത്തനങ്ങള് കൂടുതല് സജീവമാക്കാനും ലാഭകരമാക്കാനും ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആവശ്യമായ സാമ്പത്തിക സഹായവും സര്ക്കാര് മുന്നിട്ട് നല്കുന്നതാണ് പദ്ധതി. പുറത്ത് നിന്ന് നിക്ഷേപം ആകര്ഷിക്കുന്ന സ്റ്റാര്ട്ടപ്പുകള്ക്ക് മാച്ചിംഗ് നിക്ഷേപം ലഭ്യമാക്കാന് ഈ വെഞ്ച്വര് ക്യാപിറ്റല് ഫണ്ട് ഉപയോഗിക്കും. ഇത്തരം സ്റ്റാര്ട്ടപ്പുകള്ക്ക് ഇതിനകം സീഡ് ഫണ്ട് ലഭ്യമാക്കിയിട്ടുണ്ടെങ്കില്, അത് ഓഹരി പങ്കാളിത്തമാക്കി മാറ്റുകയും ചെയ്യും.

Comments

leave a reply

Related News