Foto

കൃഷി പ്രോത്സാഹന പദ്ധതി - ധന സഹായം ലഭ്യമാക്കി

കോട്ടയം: കാര്‍ഷിക സമുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന കൃഷി പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി ധന സഹായം ലഭ്യമാക്കി. തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ധന സഹായ വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്.എം.എല്‍.എ, കോട്ടയം സോഷ്യല്‍ സര്‍വ്വീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് അമ്പലക്കുളം, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴസണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്ജ്, കെ.എസ്.എസ്.എസ് കോര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് വിവിധങ്ങളായ കാര്‍ഷിക ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി പതിനായിരം രൂപാ വിതമാണ് ലഭ്യമാക്കിയത്.

ഫോട്ടോ  : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കൃഷി പ്രോത്സാഹന പദ്ധതി ധന സഹായ വിതരണ പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം തെള്ളകം ചൈതന്യയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിക്കുന്നു. (ഇടത്തുനിന്ന്) ഫാ. സുനില്‍ പെരുമാനൂര്‍, ബിന്‍സി സെബാസ്റ്റ്യന്‍, അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ, ഗിവര്‍ഗ്ഗീസ് മാര്‍ അപ്രേം, സ്റ്റീഫന്‍ ജോര്‍ജ്ജ് എക്‌സ്. എം.എല്‍.എ, ജോസ് ജോസഫ് അമ്പലക്കുളം, ലൗലി ജോര്‍ജ്ജ്, മേരി ഫിലിപ്പ് എന്നിവര്‍ സമീപം. 

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍: 9495538063

Comments

leave a reply

Related News