Foto

ദൈവാലയത്തിൽ പോകുന്ന കത്തോലിക്കാ ദമ്പതികൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് റിപ്പോർട്ട്

ദൈവാലയത്തിൽ പോകുന്ന കത്തോലിക്കാ ദമ്പതികൾ കൂടുതൽ സന്തോഷവാന്മാരാണെന്ന് ‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസ്’ പുറത്തുവിട്ട പുതിയ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. ദൈവാലയ സന്ദർശനം സന്തോഷകരവും സംതൃപ്തവുമായ ദാമ്പത്യജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വലിയ കുടുംബങ്ങൾക്ക് ഇടവകകളുടെ ഭാഗത്തു നിന്നുള്ള പിന്തുണ വർധിപ്പിക്കണമെന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

ഒറ്റപ്പെടലിന്റെയും ഏകാന്തതയുടെയും ഈ കാലഘട്ടത്തിൽ, വിശ്വാസവും കുടുംബവുമാണ് ഏകാന്തതയ്ക്കുള്ള പ്രതിവിധി എന്ന് സമീപകാല ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. സെപ്റ്റംബർ 25-ന് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫാമിലി സ്റ്റഡീസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് അനുസരിച്ച്, ദൈവാലയത്തിൽ പോകുന്ന കത്തോലിക്കാ ദമ്പതികൾ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ സന്തോഷവാന്മാരാണ്. ക്രമമായി ദൈവാലയത്തിൽ പോകുന്ന ദമ്പതികൾക്കിടയിലെ സന്തോഷം മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയിലധികമാണെന്ന് സർവേ വ്യക്തമാക്കുന്നു.

വിശ്വാസത്തിനെതിരായ സാംസ്കാരിക വെല്ലുവിളികളും വിവാഹബന്ധങ്ങളിലെ കുറവും നിലനിൽക്കുമ്പോഴും, പതിവായി ദൈവാലയത്തിൽ പോകുന്നവർ ഉയർന്ന സന്തോഷം ഉള്ളവരാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ദൈവാലയത്തിൽ പോകുന്ന യുവതീയുവാക്കൾ മറ്റുള്ളവരെ അപേക്ഷിച്ച് വിവാഹം കഴിക്കാനുള്ള സാധ്യത 39% കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Comments

leave a reply

Related News