അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് ഭദ്രാസനതലത്തിൽ വനിതാസംഗമം നടത്തപ്പെട്ടത്. പത്തനംതിട്ട സെൻ്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് കോവിഡ് നിർദ്ദേശങ്ങൾ പാലിച്ച് കൊണ്ടാണ് പ്രോഗ്രാം നടത്തപ്പെട്ടത്. ഭദ്രാസനാധ്യക്ഷൻ അഭി.സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത സംഗമം ഉദ്ഘാടനം ചെയ്തു. ഭദ്രാസന ഉപാധ്യക്ഷ അലീന എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു.
പ്രശസ്ത മോട്ടിവേഷനൽ സ്പിക്കർ ശ്രീമതി മെർലിൻ റ്റി.മാത്യു സെമിനാർ നയിച്ചു. പത്തനംതിട്ട നഗരസഭ കൗൺസിലർമാരായ ശ്രീമതി റോസ്ലിൻ സന്തോഷ്, ശ്രീമതി ശോഭ മാത്യു എന്നിവർ വീശിഷ്ട്ടാതിഥികൾ ആയിരുന്നു. സെക്രട്ടറി ട്രീസാ തോമസ്, പ്രസിഡൻ്റ് ജിഫിൻ സാം, അനിമേറ്റർ സിസ്റ്റർ തമീം എസ്.ഐ.സി, ഫാ. എബ്രഹാം മണ്ണിൽ, ഫാ.സ്കറിയാ പതാലിൽ, ജോൺസി പി.ജോൺ, സുസ്മി അന്ന തോമസ് എന്നിവർ സംസാരിച്ചു.
Comments