Foto

പുന്നത്തുറ സെൻ്റ് തോമസ് സണ്‍ഡേ സ്‌കൂള്‍ മിഷന്‍ ലീഗ് - തിരുബാലസംഖ്യ പ്രവര്‍ത്തന ഉദ്ഘാടനവും മാര്‍ഗ്ഗരേഖ പ്രകാശനവും നടത്തപ്പെട്ടു

കോട്ടയം അതിരൂപതയുടെ കീഴിലെ പുന്നത്തുറ സെൻ്റ് തോമസ് സണ്‍ഡേ സ്‌കൂളിലെ ചെറുപുഷ്പ മിഷന്‍ലീഗ് - തിരുബാലസംഖ്യ സംഘടനകളുടെ 2026-27 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗ രേഖ പ്രകാശനവും നടത്തപ്പെട്ടു. പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും മാര്‍ഗ്ഗ രേഖാ പ്രകാശനവും കോട്ടയം അതിരുപത മിഷന്‍ലീഗ്, തിരുബാലസംഖ്യ  സംഘടനകളുടെ ഡയറക്ടര്‍ റവ. ഫാ. ജെഫിന്‍ ഒഴുങ്ങാലില്‍ നിര്‍വ്വഹിച്ചു. മിഷന്‍ലീഗ് പുന്നത്തുറ ശാഖ പ്രസിഡൻ്റ് തോമസ് ജെനി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. വികാരി റവ. ഫാ. സുനില്‍ പെരുമാനൂര്‍ അനുഗ്രഹപ്രഭാഷണം നടത്തി. തിരുബാല സംഖ്യ പ്രസിഡൻ്റ് മാത്യു ഇവാന്‍ അനൂപ്, സി.എം.ല്‍  ശാഖ സെക്രട്ടറി മെര്‍ലിന്‍ ബിജോ, എവിലിന്‍ ജിബി  എന്നിവര്‍ പ്രസംഗിച്ചു. സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍, മതഅധ്യാപകര്‍, മാതാപിതാക്കള്‍, സംഘടനപ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Comments

leave a reply

Related News