കെ.സി.എസ്.എൽ. 2026-2027 കോട്ടയം അതിരൂപതാതല പ്രവർത്തനവർഷ ഉദ്ഘാടനം തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ വെച്ച് നടത്തപ്പെട്ടു. കോട്ടയം അതിരൂപത പാസ്റ്ററൽ കോഡിനേറ്റർ വെരി. റവ. ഫാ. മാത്യു മണക്കാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് സി. മരീസാ എസ്.വി.എം. യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഒർഗ്ഗനൈസർ സി. സോഫിയ എസ്.വി.എം. സ്വാഗതം പ്രസംഗം നടത്തുകയും ഡയറക്ടർ ഫാ. ജെഫിൻ ഒഴുങ്ങാലിൽ ആമുഖ സന്ദേശം നൽകുകയും ചെയ്തു. എം.എസ്.പി സെമിനാരി റെക്ടർ ഫാ. ചാക്കോ വണ്ടൻകുഴിയിൽ കുട്ടികൾക്കും ആനിമേറ്റേഴ്സിനും വേണ്ടിയുള്ള സെമിനാർ നയിച്ചു. ട്രഷറർ സി. നിഷ കാരിത്താസ് എല്ലാവർക്കും നന്ദി പറയുകയും ചെയ്തു. അതിരൂപതയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 60-ൽ പരം അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.










Comments