കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ഈ വര്‍ഷത്തെ വര്‍ഷകാലസമ്മേളനം ഈ മാസം 6,7,8 തീയതികളിൽ ആസ്ഥാനകാര്യാലയമായ പാലാരിവട്ടം പിഒസിയില്‍ ചേരുന്നതാണ്. സഭയെയും സമൂഹത്തെയും ബാധിക്കുന്ന വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കുന്നതാണ്. ജൂൺ 6-ന് രാവിലെ 10 മണി മുതല്‍ കത്തോലിക്കാ സന്യാസ സമൂഹങ്ങളുടെ ജനറാള്‍-പ്രൊവിന്‍ഷ്യാള്‍ എന്നിവരും മെത്രാന്‍ സമിതിയും ഒരുമിച്ചുള്ള സമ്മേളനമാണ് നടക്കുന്നത്.
കേരള സഭാനവീകരണ യജ്ഞത്തിൻ്റെ ഭാഗമായി ഡിസംബര്‍ 1,2,3 തീയതികളില്‍ വല്ലാര്‍പാടം മരിയന്‍ തീര്‍ഥാടന ബസിലിക്കയില്‍ കേരളസഭയുടെ പ്രഥമ പാദേശിക ദിവ്യകാരുണ്യ കോണ്‍ഗ്രസ് നടത്തുന്നത് സംബന്ധിച്ച് വ്യക്തമായ നിര്‍ദേശങ്ങള്‍ ഈ സമ്മേളനത്തില്‍ പുറപ്പെടുവിക്കുന്നതാണെന്ന് കെ.സി.ബി.സി ഔദ്യോഗികവക്താവായ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
Comments