പുതിയ ഗവണ്‍മെൻ്റ് ന്യൂനപക്ഷങ്ങള്‍ക്കും, പിന്നാക്ക വിഭാഗങ്ങള്‍ക്കുമുള്ള ക്ഷേപദ്ധതികളെ ജനകീയവല്‍ക്കരിക്കുന്ന പാതയിലാണ്. അതിൻ്റെ ഭാഗമായി കേരള സര്‍ക്കാരിൻ്റെ വിവിധ പദ്ധതി കളെകുറിച്ചും അവയുടെ ഗുണഭോക്താക്കളാകാനുള്ള മാര്‍ഗങ്ങളെകുറിച്ചും ഒരു വിശദീകരണ ക്ലാസ് പി ഒ സിയില്‍ സംഘടിപ്പിക്കുകയാണ്. പിന്നാക്ക വികസന കോര്‍പ്പറേഷന്‍, വിവിധ ന്യൂനപക്ഷ വികസന കാര്യാലയങ്ങള്‍ മുതലായവയിലൂടെ നല്‍കപ്പെടുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍, സംരംഭകത്വ പ്രോജക്റ്റുകള്‍, ധനസഹായങ്ങള്‍, ലോണുകള്‍ തുടങ്ങിയവയെകുറിച്ച് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ സംസാരിക്കും. നമ്മുടെ രൂപതകളിലെയും സന്യാസസമൂഹങ്ങളിലെയും സാമൂഹ്യ സേവന, വിദ്യാഭ്യാസ, തൊഴിലാളി, യുവജന സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഈ അറിവുകള്‍ പ്രയോജനപ്രദമായിരിക്കും. താത്പര്യമുള്ള രൂപതാ ഭാരവാഹികളും സന്യാസ സഭാ സാമൂഹ്യ ശുശ്രൂഷ കൗണ്‍സിലര്‍മാരും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് അഭ്യര്‍ഥിക്കുന്നു.
തീയതി: ജൂലൈ 11 ശനി
സമയം: 10 am to 1 pm
സ്ഥലം: പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്റര്‍ (POC), പാലാരിവട്ടം, എറണാകുളം.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9072822367 എന്ന വാട്‌സാപ്പ് നമ്പറിലോ deputysecretarykcbc@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ജൂണ്‍ 30-നു മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.


Comments