Foto

മാതാപിതാക്കളും മക്കളും അറിയാൻ മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു

'മാതാപിതാക്കളും മക്കളും അറിയാൻ' മൂന്നാം പതിപ്പ് പ്രസിദ്ധീകരിച്ചു
    
കുടുംബജീവിതത്തെയും കുട്ടികളുടെ പരിപാലനത്തെയും പരിശീലനത്തെയും കുറിച്ച്   വിശദമായി ചർച്ച ചെയ്യുന്ന 'മാതാപിതാക്കളും മക്കളും അറിയാൻ' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പ്  പ്രസിദ്ധീകരിച്ചു. കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് സെന്റർ പുറത്തിറക്കുന്ന ഈ പുസ്തകം .തിരുവനന്തപുരം മേജർ അതിരൂപതാ ജൂഡീഷ്യൽ വികാരിയായ റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്.
    
അഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയുടെ അനുഗ്രഹാശിസുകളോടെ പുറത്തിറങ്ങുന്ന ഈ പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത് ഹൈക്കോടതി   മുൻ ചീഫ് ജസ്റ്റിസ് ജെ.ബി. കോശി ആണ്. ചങ്ങനാശേരി അതിരൂപതാ സഹായമെത്രാൻ അഭിവന്ദ്യ മാർ തോമസ് തറയിൽ ഉൾപ്പെടെ അതാത് രംഗങ്ങളിൽ വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള 14 ലേഖകരുടെ പഠന സമാഹാരമാണ് ഈ ഗ്രന്ഥം. ഡോ. തോമസ് കുഴിനാപ്പുറത്തിനെ കൂടാതെ ഡോ. എം. വി. തോമസ്, ജിനു സെബാസ്റ്റ്യൻ, റിച്ചാർഡ് ജോസഫ്, ഓമനാ സതീഷ്, ഡോ. ആൻസി ജയരാജ്, അഞ്ജലി അനിൽ കുമാർ, ഡോ. രഞ്ജൻ ബി, റ്റി.സി മാത്യു, ഡോ. ജിബി ഗീവർഗീസ് തോക്കാട്ട്, എസ്.എൻ. കസ്തൂരി, പ്രൊഫ. പി.കെ. റഷീദ് എന്നിവരാണ് മറ്റ് കർത്താക്കൾ.

വിവിധ വിഷയങ്ങളെ ആരോഗ്യ ശാസ്ത്രപരമായും മന:ശാസ്ത്രപരമായും വിലയിരുത്തുന്നുവെന്നത് ഈ പുസ്തകത്തിന്റെ പ്രത്യേകതകളിലൊന്നാണ്.
    
കേവലം അഞ്ച് വർഷങ്ങൾക്കുള്ളിൽ മൂന്ന് പതിപ്പുകൾ പുറത്തിറങ്ങി എന്നത് ഈ വിഷയങ്ങളിലുള്ള അനുവാചക താൽപര്യത്തെയാണ് സൂചിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് :

 

Rev. Dr. Thomas Kuzhinapurath
Major Arehbishop’s House
Pattom, Trivandrum 695 004
kerala, INDIA
Mob : 9745448182

 

Foto
Foto

Comments

leave a reply

Related News