Foto

മൂന്നാം ഘട്ട ജനകീയ ഇരുചക്ര വാഹന വിതരണം പൂർത്തിയാക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ  സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നാഷണൽ എൻ  ജി ഓ  കോൺഫെഡറേഷനുമായി സഹകരിച്ച്   അൻപത് ശതമാനം  സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വിമൻ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഇരുചക്ര വാഹന വിതരണം പൂർത്തിയാക്കി.  വനിതകൾക്ക് അവരുടെ ആത്മധൈര്യം വര്ധിപ്പിക്കുന്നതിനും അതിലൂടെ വരുമാന ദായക പദ്ധതികൾ നടപ്പിലാക്കി കൊണ്ട്  സാമ്പത്തിക ഉന്നമനത്തനും പുരോഗതിക്കും തുടക്കം കുറിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. ഈ പദ്ധതിയുടെ തുടർച്ചയായി ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യുന്നതിനും സ്വയം പ്രതിരോധം  നേടുന്നതിനും വേണ്ട അവസരം ഒരുക്കുന്നു. പദ്ധതിയുടെ ഉദ്‌ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിവഹിച്ചു. തടിയൻപാട് മരിയസദൻ അനിമേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ   നാഷണൽ എൻ  ജി ഓ  കോൺഫെഡറേഷൻ  ഇടുക്കി ജില്ലാ പ്രസിഡന്റ് ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ചു.  യോഗത്തിൽ നാഷണൽ എൻ  ജി ഓ  കോൺഫെഡറേഷൻ ഡയറക്ടർ ബോർഡ്  മെമ്പർ ഷീബ സുരേഷ്  പദ്ധതി വിശദീകരണം നടത്തി. ഇടുക്കി സീഡ് സൊസൈറ്റി പ്രസിഡന്റ്  ആലിസ് വര്ഗീസ്,  മുത്തൂറ്റ് ഹോണ്ട ഇടുക്കി ജില്ലാ മാനേജർ സിബി ഫിലിപ്പ്,    ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം ഓഫീസർ  സിറിയക് ജോസഫ്, സീഡ്  സൊസൈറ്റി  യൂണിറ്റ് കോ- ഓർഡിനേറ്റർ ബിന്ദു സ്കറിയ, ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രോഗ്രാം കോ- ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ മെറിൻ എബ്രാഹ൦  എന്നിവർ പ്രസംഗിച്ചു.   ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ  നാഷണൽ എൻ  ജി ഓ  കോൺഫെഡറേഷനുമായി സഹകരിച്ച്   അൻപത് ശതമാനം  സാമ്പത്തിക സഹായത്തോടെ 500 ഇരു ചക്ര വാഹനങ്ങളാണ് ഇതുവരെ വിതരണം പൂർത്തിയാക്കിയത്.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ  സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി നാഷണൽ എൻ  ജി ഓ  കോൺഫെഡറേഷനുമായി സഹകരിച്ച്   അൻപത് ശതമാനം  സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന വിമൻ ഓൺ വീൽസ് പദ്ധതിയുടെ ഭാഗമായുള്ള ജനകീയ ഇരുചക്ര വാഹനങ്ങളുടെ  മൂന്നാം ഘട്ട വിതരണ ഉദ്ഘാടനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് നിർവഹിക്കുന്നു
 

Comments

leave a reply

Related News