Foto

അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടെ മൂന്നാം ഘട്ട ലാപ്ടോപ്പ് വിതരണം പൂർത്തിയാക്കി ഗ്രീൻവാലി  ഡെവലപ്പ്മെന്റ് സൊസൈറ്റി

കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘ പ്രവർത്തകരുടെ  പഠിതാക്കളായ മക്കൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്തു. പഠനത്തോടൊപ്പം ഭാഗികമായി തൊഴിൽ ചെയ്യുന്നതിനുള്ള അവസരവും ഒരുക്കുന്നു.   സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വാങ്ങുന്നതിന് അമ്പതു ശതമാനം സാമ്പത്തിക സഹായത്തോടൊപ്പം വായ്പ സൗകര്യവും ലഭ്യമാക്കിക്കൊണ്ടാണ് പദ്ധതിയുടെ നടത്തിപ്പ്. വിതരണ പദ്ധതിയുടെ ഉദ്‌ഘാടനം ചക്കുപള്ളം ഗ്രാമ വികസനസമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ  തേക്കുംകാട്ടിൽ നിർവഹിച്ചു. ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗാം ഓഫീസർ സിറിയക് പറമുണ്ടയിൽ, പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ ജിജി വെളിഞ്ചായിൽ, മേരി സുമി,  മെറിൻ ഏബ്രാഹം ജസ്റ്റിൻ നന്ദികുന്നേൽ, എൽസമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ  : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നാഷണൽ എൻ ജി ഒ കോൺഫെഡറേഷന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന സ്വാശ്രയ സംഘ പ്രവർത്തകരുടെ  പഠിതാക്കളായ മക്കൾക്ക് ലഭ്യമാക്കുന്ന ലാപ്ടോപ്പുകളുടെ വിതരണ ഉദ്‌ഘാടനം ചക്കുപള്ളം ഗ്രാമ വികസനസമിതി പ്രസിഡന്റ് ഫാ. സ്റ്റിജോ  തേക്കുംകാട്ടിൽ നിർവഹിക്കുന്നു.

 

Comments

leave a reply

Related News