ജനുവരി മൂന്നാം തിങ്കൾ ;
മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം
ആചരിച്ചു
1983 മുതൽ ജനുവരിയിലെ മൂന്നാം തിങ്കൾ മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർദിനമായി യു.എസിൽ ആചരിച്ചു. പൗരസ്വാതന്ത്ര്യ പ്രവർത്തന നേതാവിന്റെ ജീവിതവും പൈതൃകവും ഓർമ്മിക്കുന്നതിനാണ് ഈ ദിനം.
അനുസ്മരണത്തിന്റെ ഭാഗമായി മാർട്ടിൻ ലൂഥർ ജൂനിയർ അഹിംസയ്ക്കും സാഹോദര്യത്തിനും നല്കിയ പ്രവാചക സാക്ഷ്യത്തെ അനുകരിക്കാനും പിന്തുടരാനും സുമനസ്സുകളായ എല്ലാവരോടും യു.എസ്. കാത്തലിക് ബിഷപ്‌സ് കോൺഫറൻസിന്റെ പ്രസിഡന്റ് (USCCB)
ലോസ് ഏഞ്ചൽസ് ആർച്ച് ബിഷപ്പ് ജോസേ ഗോമസ് അഭ്യർത്ഥിച്ചു. മാർട്ടിൻ ലൂഥർ ജൂനിയർ നീതിയെ പിന്തുടർന്നു എന്നു മാത്രമല്ല 'എങ്ങനെ അനുഷ്ഠിച്ചു' എന്നതും ഓർമ്മിക്കണം എന്ന് ആർച്ച് ബിഷപ്പ് പ്രസ്താവിച്ചു.
അമേരിക്കയുടെ സ്ഥാപകസംഹിതകളിൽ പ്രതിഫലിച്ചിട്ടുള്ളതായി അദ്ദേഹം മനസ്സിലാക്കിയ ദർശനം, നീതിയെക്കുറിച്ചും സത്യത്തെക്കുറിച്ചുള്ള വേദപുസ്തക ദർശനമാണ് റവ. കിംഗിനെ നയിച്ചത്'' എല്ലാ പുരുഷന്മാരെയും സ്ത്രീകളെയും പവിത്രമായ മഹത്വത്തോടെ തുല്യരായാണ് ദൈവം സൃഷ്ടിച്ചത്, ഒപ്പം നീതി നിഷേധിക്കപ്പെട്ടവരുടെ അവകാശങ്ങളായ ജീവനും സ്വാതന്ത്ര്യവും സമത്വവും
നഷ്ട്ടപ്പെട്ടിരിക്കുന്നു. ദേശത്തിന്റെ സ്ഥാപകരുടെ ഈ വിശ്വാസത്തെ അമേരിക്കയുടെ വിശ്വാസപ്രമാണമായി മാർട്ടിൻ ലൂഥർ ജൂനിയർ ഉയർത്തിപ്പിടിച്ചു.
1968 ഏപ്രിൽ 4 നാണ് ടെന്നസിയിലെ മെംഫിസിൽ വച്ച് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ കൊല്ലപ്പെട്ടത്. ഇന്ന് അമേരിക്ക ഒട്ടേറെ വെല്ലുവിളികളെ നേരിടുന്നു എന്ന് ആർച്ച് ബിഷപ്പ് നിരീക്ഷിക്കുന്നു സമീപകാലത്ത് ധ്രുവീകരണം ജനങ്ങളുടെ ഇടയിൽ സംഭവിക്കുന്നു. അതിനാൽ മാർട്ടിൻ ലൂഥർ ജൂനിയറിന്റെ വിജ്ഞാനം പിന്തുടരാൻ അമേരിക്കൻ ജനത തയ്യാറാകണമെന്ന് ആർച്ച് ബിഷപ്പ് ആഹ്വാനം ചെയ്തു.
Comments