Foto

തളിരണിയുന്ന പരിസ്ഥിതി ദിനം ഒരുക്കി ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി.

ഇടുക്കി :  കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ പതിനാലു പഞ്ചായത്തുകളിലെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ഫല വൃക്ഷ  തൈകൾ നട്ട്  പരിസ്ഥിതി ദിനം ആചരിച്ചു. ഭൂമിയ്ക്ക് തണൽ നൽകുന്നതോടൊപ്പം ഭക്ഷ്യ സുരക്ഷ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം നാരകക്കാനം ഗവണ്മെന്റ് ഹോമിയോ ആശുപത്രി  ഡോക്ടർ റ്റി പി ഹുസ്ന നിർവഹിച്ചു. ഇടുക്കി വനം വകുപ്പുമായി സഹകരിച്ച് വിവിധ ഗ്രാമങ്ങളിൽ ആയി 4500 ഓളം ഫല  വൃക്ഷ തൈകൾ നട്ടതായി ഗ്രീൻവാലി ഡെവലപ്പ്മെന്റ്  സൊസൈറ്റി സെക്രട്ടറി ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

ഫോട്ടോ : കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിസ്ഥിതി ദിനാചരണത്തിന്റെ ഉദ്‌ഘാടനം നാരകക്കാനം ഗവണ്മെന്റ് ഹോമിയോ ആശുപത്രി ഡോക്ടർ റ്റി പി ഹുസ്ന നിർവഹിക്കുന്നു.

 

Comments

leave a reply

Related News