തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി രണ്ടാം വർഷ ഫലം പ്രസിദ്ധീകരിച്ചു. ഈ വർഷം 82.95 ആണ് വിജയ ശതമാനം,83.87 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയം.ഈ വർഷം,കഴിഞ്ഞ വര്‍ഷത്തേക്കാൾ വിജയശതമാനം കുറവാണ്.വിഎച്ച്എസ്ഇയില്‍ 75.30 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം ഇത് 76.78 ശതമാനമായിരുന്നു.സെക്രട്ടറിയേറ്റ് പിആര്‍ഡി ചേംബറില്‍ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
3,3815 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. 77 സ്‌കൂളുകള്‍ക്ക് 100 ശതമാനം വിജയം. ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം വൈകുന്നേരം നാല് മുതല്‍ ലഭ്യമാകും.ഹയര്‍സെക്കന്‍ഡറി റഗുലര്‍ വിഭാഗത്തില്‍ 3,76,135 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 3,12,005 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി.സയന്‍സ് ഗ്രൂപ്പില്‍ 87.31 ശതമാനം വിജയം. കൊമേഴ്‌സ് ഗ്രൂപ്പില്‍ 82.75 ശതമാനം വിജയം. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 71.93 ശതമാനം വിജയം.
വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ
Comments