Foto

ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍

ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍,

സഹകരണമേഖലയിലെ ജോലി ലക്ഷ്യം വെക്കുന്നവര്‍ക്ക് വേണ്ടി കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകള്‍ നടത്തുന്ന
പ്രോഗ്രാമാണ്, ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് (എ ച്ച്.ഡി.സി. ആന്‍ഡ് ബി.എം.) .കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് യൂണിയന്റെ കീഴിലുള്ള ട്രയിനിംഗ് കോളേജുകളിലേക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.കേരള സര്‍ക്കാര്‍, കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, കോ-ഓപ്പറേറ്റീവ് സര്‍വീസ് എക്‌സാമിനേഷന്‍ ബോര്‍ഡ് എന്നിവയുടെ അംഗീകാരം കോഴ്‌സിനുണ്ട്. അപേക്ഷ സമര്‍പ്പണത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 31 ആണ്.

സംസ്ഥാനത്ത് 13 കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോളേജുകളാണുള്ളത്. ആകെ സീറ്റില്‍ 10 ശതമാനം കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലെ ജീവനക്കാര്‍, കോ-ഓപ്പറേഷന്‍, ഡെയറി, ഫിഷറീസ്, ഇന്‍ഡസ്ട്രീസ് തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

കോളേജുകള്‍
തിരുവനന്തപുരം, കൊട്ടാരക്കര, ആറന്മുള, ചേര്‍ത്തല, കോട്ടയം, പാലാ, നോര്‍ത്ത് പറവൂര്‍, അയ്യന്തോള്‍, പാലക്കാട്, തിരൂര്‍, കോഴിക്കോട്, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് , ട്രയിനിംഗ് കോളേജുകളുള്ളത്. 

പഠന വിഷയങ്ങള്‍ 
കോ-ഓപ്പറേറ്റീവ്‌സ് ആന്‍ഡ് കോ-ഓപ്പറേറ്റീവ് അഡ്മിനിസ്‌ട്രേഷന്‍, പ്രിന്‍സിപ്പിള്‍സ് ഓഫ് മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടിങ്, പ്രിന്‍സിപ്പിള്‍സ് ആന്‍ഡ് പ്രാക്ടീസസ് ഓഫ് ബാങ്കിങ്, കോ-ഓപ്പറേറ്റീവ് ലോ ആന്‍ഡ് അലൈഡ് ലോസ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഫങ്ഷണല്‍ സൊസൈറ്റീസ്, മാനേജ്‌മെന്റ് ഇക്കണോമിക്‌സ്, കോ-ഓപ്പറേറ്റീവ് അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ്, റിട്ടെയില്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ബാങ്കിങ് എന്നിവയാണ്, പഠന വിഷയങ്ങള്‍ .
രണ്ടാംസെമസ്റ്ററില്‍ ഒരു സഹകരണസ്ഥാപനത്തില്‍ 10 ദിവസത്തെ ഇന്റേണ്‍ഷിപ്പ് ചെയ്യണം.

അടിസ്ഥാന യോഗ്യത
അപേക്ഷകര്‍ക്ക്, ഏതെങ്കിലും ബിരുദം/തത്തുല്യ യോഗ്യത വേണം. സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് ബിരുദവും ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ് (ഒ.ബി.സി.-43, പട്ടിക വിഭാഗം-45). സഹകരണസംഘങ്ങളിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്ല. ഡിഗ്രി പരീക്ഷയില്‍ ലഭിച്ച മൊത്തം മാര്‍ക്ക് ശതമാനം പരിഗണിച്ചാണ് പ്രവേശനം. പി.ജി. ഉള്ളവര്‍ക്ക്, ഗ്രേസ് മാര്‍ക്ക് ലഭിക്കും. എന്നാല്‍ ജീവനക്കാരുടെ തിരഞ്ഞെടുപ്പ് സേവനദൈര്‍ഘ്യം പരിഗണിച്ചാണ്.

അപേക്ഷ സമര്‍പ്പണത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും
www.scukerala.in

 

Comments

leave a reply

Related News