Foto

ജെ. ഇ .ഇ.മെയിൻ ; രണ്ടാം സെഷൻ: രജിസ്‌ട്രേഷൻ തുടങ്ങി

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

 

 

ദേശീയ എൻജിനീയറിങ് പ്രവേശന പരീക്ഷയായ (JEE MAIN) രണ്ടാം സെഷന് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. മാർച്ച് 12 വരെ വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാനവസരമുണ്ട്.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യിലെ എൻജിനിയറിങ്, സയൻസ്, ആർക്കിടെക്ചർ ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത നേടുന്നവരെ കണ്ടെത്തുന്ന പരീക്ഷകൂടിയാണ് ജെ.ഇ.ഇ. മെയിൻ പേപ്പർ 1 പരീക്ഷ .വിവിധ കാറ്റഗറികളിൽ നിന്നും മുന്നിലെത്തുന്ന 2,50,000 പേർക്കാണ് ജെ. ഇ.ഇ. അഡ്വാൻസ്ഡിന് രജിസ്റ്റർ ചെയ്ത്, അഭിമുഖീകരിക്കാൻ അർഹതയുണ്ടാകുക.

 

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി.കൾ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.കൾ), കേന്ദ്ര സഹായത്താൽ പ്രവർത്തിക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ (സി.എഫ്.ടി.ഐ.), ഈ പദ്ധതിയിൽ പങ്കെടുക്കുന്ന സംസ്ഥാന സർക്കാർ ഫണ്ടിങ്/അംഗീകാരമുള്ള സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവയിലെ വിവിധ ബിരുദതല എൻജിനിയറിങ്/സയൻസ് ആർക്കിടെക്ചർ/പ്ലാനിങ് പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷയുടെ പരിധിയിൽ വരുന്നത്.

 

കേരളത്തിലും പ്രവേശനം

കോഴിക്കോട് എൻ.ഐ.ടിയും  കോട്ടയം ഐ.ഐ.ഐ.ടി.യുമാണ്  ജെ.ഇ.ഇ. മെയിൻ വഴി പ്രവേശനം നൽകുന്ന കേരളത്തിലെ സ്ഥാപനങ്ങൾ. ആദ്യ സെഷൻ അഭിമുഖീകരിച്ചവർക്ക് രണ്ടാംസെഷനും എഴുതാം.രണ്ടു സെഷനും അഭിമുഖീകരിച്ചാൽ ഏതിലാണോ മികച്ച എൻ.ടി.എ. സ്കോർ അത് റാങ്കിങ്ങിനായി പരിഗണിക്കും. .

 

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും

 http://jeemain.nta.nic.in

 

Comments

leave a reply

Related News