Foto

ജെ.ഇ.ഇ.(മെയിൻ) :2023 എഴുതിയവർക്ക് ആർമിയിൽ ടെക്നിക്കൽ എൻട്രി പ്രവേശനം

ജെ.ഇ.ഇ.(മെയിൻ) :2023 എഴുതിയവർക്ക് ആർമിയിൽ ടെക്നിക്കൽ എൻട്രി പ്രവേശനം

 

ആർമിയുടെ പ്ലസ് ടു ടെക്നിക്കൽ എൻട്രി സ്കീമിൽ (പെർമനന്റ് കമ്മീഷൻ)  ഒഴിവുകളിലേയ്ക്ക് ,.ജെ.ഇ.ഇ.(മെയിൻ) :2023 എഴുതിയവർക്ക് അവസരമുണ്ട്. നിലവിൽ ആൺകുട്ടികൾക്ക് മാത്രമാണ്, അവസരം. രാജ്യത്താകമാനം 90 ഒഴിവുകളുണ്ട്. ഓൺലൈനായി നവംബർ 12 വരെയാണ് , അപേക്ഷിക്കാനവസരമുള്ളത്.

 

ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി, എസ്.എസ്.ബി ഇൻറർവ്യൂ നടത്തും രണ്ട് ഘട്ടങ്ങളിലായാണ് ഇൻറർവ്യൂ.സൈക്കോളജിക്കൽ ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റ് എന്നിവയുണ്ടാകും. ഇതു പൂർത്തിയാക്കി നിർദ്ദിഷ്ട ശാരീരികക്ഷമതയ്ക്കുള്ള വൈദ്യ പരിശോധനയും ഉണ്ടാകും. തെരഞ്ഞെടുപ്പിനു ശേഷം നാലുവർഷം ബി.ടെക്. പഠനത്തിന് സൗകര്യമൊരുക്കും. പരിശീലനം വിജയകരമായി  പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും, പരിശീലനത്തിനുശേഷം ലെഫ്റ്റനന്റ് റാങ്കിലായിരിക്കും, നിയമനം.

 

 

ആർക്കൊക്കെ അപേക്ഷിക്കാം

1.ഫിസിക്സ് , കെമിസ്ട്രി, മാത്ത്സ് ഉൾപ്പടെ സയൻസ് സ്ട്രീമിൽ പ്ലസ്ടു  60% മാർക്കോടെ പാസായിരിക്കണം.

2.അപേക്ഷകർ ജെ.ഇ.ഇ (മെയിൻ) 2023 എഴുതിയവരാകണം.

3.2004 ജൂലൈ 2 നും 2007 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.

 

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും

https://www.joinindianarmy.nic.in/

 

ഡോ. ഡെയ്സൻ പാണേങ്ങാടൻ

daisonpanengadan@gmail.com

Comments

leave a reply

Related News