Foto

മഹാത്മാ ഗാന്ധി സർവകലാശാലയിൽ ബി.എഡ്: ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി

മഹാത്മാ ഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത് പ്രവർത്തിക്കുന്ന ടീച്ചേഴ്സ് ട്രെയിനിംഗ് കോളജുകളിൽ ബി.എഡ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങി. ജനറൽ, കമ്മ്യൂണിറ്റി, മാനേജ്മെൻ് ക്വോട്ടയിലേക്കുള്ള പ്രവേശനത്തിനും രജിസ്ട്രേഷൻ നിർബന്ധമാണ്.എയ്ഡഡ് കോളജുകളിലെ കമ്മ്യൂണിറ്റി മെറിറ്റ് സീറ്റുകളിലേക്ക് ഇത്തവണ മുതൽ സർവകലാശാലയാണ് അലോട്ട്‌മെൻറ് നടത്തുക. 

ഏതൊക്കെയാണ് ഒപ്ഷണൽ വിഷയങ്ങൾ ഏതെല്ലാം കോളേജുകളിലാണെന്നും  ഉള്ള വിവരം വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.പൊതു വിഭാഗത്തിന് 1300/- രൂപയും പട്ടിക ജാതി, പട്ടിക വർഗ വിഭാഗക്കാർക്ക് 650/- രുപയുമാണ് അപേക്ഷാ ഫീസ്.

മററു സംവരണങ്ങൾ
സ്‌പോർട്‌സ് ക്വാട്ടയിലും ഭിന്നശേഷിക്കാർക്കുള്ള ക്വാട്ടയിലും അപേക്ഷിക്കുന്നവരും ഓൺലൈനിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.പട്ടികജാതി,പട്ടികവർഗ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർ ജാതി സർട്ടിഫിക്കറ്റും എസ്.ഐ.ബി.സി,ഒ.ഇ.സി വിഭാഗങ്ങളിൽപ്പെട്ടവർ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റും ഇ.ഡബ്ല്യു.എസ് സംവരണാനുകൂല്യത്തിന് റവന്യു അധികാരികൾ നൽകുന്ന ഇൻകം ആൻ് അസ്സറ്റ്‌സ് സർട്ടിഫിക്കറ്റും അപ്‌ലോഡ് ചെയ്യേണ്ടതാണ്. 

അപേക്ഷാ സമർപ്പണത്തിനും കൂടുതൽ വിവരങ്ങൾക്കും: https://cap.mgu.ac.in/bedcap2023/ 
കൂടുതൽ വിവരങ്ങൾക്ക്  0481-2733511, 0481-2733521, 0481-2733518

കരിയർ സംബന്ധമായ ചോദ്യങ്ങൾ  ചോദിക്കാംഡോഡെയ്സൻ പാണേങ്ങാടൻ daisonpanengadan@gmail.com


വാർത്തകളും വിശേഷങ്ങളും ഏറ്റവും വേഗത്തിൽ 

Comments

leave a reply

Related News