ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിച്ചവർക്ക്
ഇന്ത്യൻ നേവിയിൽ പ്ലസ്ടു (ബി.ടെക്.) കേഡറ്റ് എൻട്രി സ്കീമിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. ജൂലൈ 20 വരെയാണ്, അപേക്ഷ സമർപ്പിക്കാനവസരം .പെർമനന്റ് കമ്മിഷൻ പ്രകാരമുള്ള വിജ്ഞാപന പ്രകാരം 40 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിൽ ഏട്ടു ഒഴിവുകൾ വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
ആർക്കൊക്കെ അപേക്ഷിക്കാം
അപേക്ഷകർ
അവിവാഹിതരയായിരിക്കണം. 2005 ജൂലായ് 2-നും 2008 ജനുവരി 1-നും ഇടയിൽ ജനിച്ചവർ (രണ്ട് തീയതികളും ഉൾപ്പെടെ) ആയിരിക്കണം,അപേക്ഷകർ. പ്ലസ്ടു സമ്പ്രദായത്തിലുള്ള സീനിയർ സെക്കൻഡറി വിജയം/തത്തുല്യ
യോഗ്യതനേടിയവരും പ്ലസ്ടു പരീക്ഷയിൽ PCM (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് ) എന്നിവയിൽ ആകെ 70 ശതമാനം മാർക്കും പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിൽ 50 ശതമാനം മാർക്കും നേടിയവരുമായിരിക്കണം. 2024-ലെ ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിച്ചവർക്കു മാത്രമേ അപേക്ഷിക്കാനവസരമുള്ളൂ.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും
ഡോ. ഡെയ്സൻ പാണേങ്ങാടൻ
Comments