കൊച്ചി: വരാപ്പുഴ അതിരൂപത ബിസിസി ഒന്നാം ഫറോനാ അഗാപ്പെ 2024 കുടുംബയൂണിറ്റ് ഭാരവാഹികളുടെ സ്നേഹ സംഗമത്തിന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിച്ചു. ഫൊറോന ഡയറക്ടർ ഫാ. ബിനിൽ സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊറോന വികാരി ഫാ. പീറ്റർ കൊച്ചുവീട്ടിൽ അനുഗ്രഹപ്രഭാഷണവും വരാപ്പുഴ അതിരൂപത ബിസിസി ഡയറക്ടർ ഫാ. യേശുദാസ് പഴമ്പിള്ളി മുഖ്യപ്രഭാഷണവും നടത്തി. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ തോമസ് ക്ലാസ് നയിച്ചു ഫോറോന കോർഡിനേറ്റർ നവീൻ വർഗീസ്, ഫെറോനാ സെക്രട്ടറി ബിജു റാഫേൽ എന്നിവർ പ്രസംഗിച്ചു. 11 ഇടവകകളിൽ നിന്ന് 242 ഫാമിലി യൂണിറ്റ് കളുടെ 2178 ഭാരവാഹികൾ പങ്കെടുത്തു. വിവിധ മേഖലകളിൽ പ്രാവണ്യം പ്രകടിപ്പിച്ചവരെ ചടങ്ങിൽ ആദരിച്ചു.
ഫോട്ടോ : വരാപ്പുഴ അതിരൂപത ബി സി സി അഗാപ്പെ 2024ന്റെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ നിർവഹിക്കുന്നു. നവീൻ വർഗീസ്, ഫാ. യേശുദാസ് പഴമ്പിള്ളി, ഫാ. പീറ്റർ കൊച്ചുവീട്ടിൽ, ബിജു റാഫേൽ, ഫാ. ബിനിൽ സെബാസ്റ്റ്യൻ പള്ളിപ്പറമ്പിൽ, റോബിൻ ചെമ്മായത്ത് എന്നിവർ സമീപം.
Comments