കോട്ടയം: ചെറുപുഷ്പ മിഷൻലീഗ് കോട്ടയം അതിരൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന നേതൃത്വപരിശീലന ക്യാമ്പ് - മിസിയോ 2024 ന് തുടക്കമായി. ചേർപ്പുങ്കൽ ഗുഡ് സമരിറ്റൻ സെന്ററിൽ സംഘടിപ്പിക്കുന്ന ക്യാമ്പ് കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് മാത്തുക്കുട്ടി മൂലക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മിഷൻലീഗ് കോട്ടയം അതിരൂപതാ ഡയറക്ടർ ഫാ. ഷെറിൻ കുരിക്കിലേട്ട്, വൈസ് ഡയറക്ടർ സിസ്റ്റർ അനു ഒരപ്പാങ്കൽ, ഓർഗനൈസിംഗ് സെക്രട്ടറി ബിബിൻ തടത്തിൽ, തോബിത് ജോയിസ് തുടങ്ങിയവർ പ്രസംഗിച്ചു. കൗമാരക്കാലത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, വ്യക്തിത്വ വികാസം, നേതൃത്വപാടവം, മൂല്യാധിഷ്ഠിത ജീവിതം, പ്രേഷിതചൈതന്യം തുടങ്ങിയ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിക്കും. ഓരോ ഇടവകയിൽ നിന്നും 5,6,7 ക്ലാസ്സുകളിൽ പഠിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട 90 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.
ഫോട്ടോ : കോട്ടയം അതിരൂപതാ ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നേതൃത്വപരിശീലന ക്യാമ്പ് കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു.
ഫാ. ഷെറിൻ കുരിക്കിലേട്ട്
ഫോൺ: 8281610603
Comments