Foto

രണ്ടാം ലോക മുത്തശ്ശി-മുത്തശ്ശ ദിനത്തിനായുള്ള പ്രമേയം ഫ്രാൻസിസ് മാർപാപ്പ പ്രകാശനം ചെയ്തു


മുത്തശ്ശി-മുത്തശ്ശൻമാർക്കും മുതിർന്നവർക്കും വേണ്ടിയുള്ള രണ്ടാം ലോക ദിനത്തിനായി ഫ്രാൻസിസ് മാർപാപ്പ ഒരു പ്രമേയം തിരഞ്ഞെടുത്തതായി വത്തിക്കാൻ ചൊവ്വാഴ്ച അറിയിച്ചു.

ജൂലൈ 24-ന് ആഘോഷിക്കുന്ന മുത്തശ്ശി-മുത്തശ്ശൻമാരുടെ ദിനം 92-ാം സങ്കീർത്തനത്തിൽ നിന്നുള്ള  “വാർദ്ധക്യത്തിലും അവർ ഫലം കായ്ക്കും.” എന്ന 15-ാം വാക്യത്തെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമാണെന്ന് ഫെബ്രുവരി 15-ന് അൽമായർക്കും കുടുംബത്തിനും ജീവിതത്തിനും വേണ്ടിയുള്ള കാര്യാലയം പറഞ്ഞു:

"മുത്തശ്ശന്മാരും മുത്തശ്ശിമാരും പ്രായമായവരും എങ്ങനെ സമൂഹത്തിനും സഭാ സമൂഹങ്ങൾക്കും ഒരു മൂല്യവും സമ്മാനവുമാണെന്ന് ഊന്നിപ്പറയുകയാണ് പ്രമേയം" 

"കുടുംബങ്ങളുടെയും സിവിൽ, സഭാ സമൂഹങ്ങളുടെയും കൂടിവരവുകളിൽ  പലപ്പോഴും അരികുവത്കരിക്കപ്പെടുന്ന  മുത്തശ്ശിമുത്തശ്ശന്മാരെയും പ്രായമായവരെയും പറ്റി  പുനർവിചിന്തനം ചെയ്യാനും വിലമതിക്കാനും ഉള്ള ഒരു ക്ഷണം കൂടിയാണ് ഈ തീം,"  "അവരുടെ ജീവിതാനുഭവവും വിശ്വാസവും യഥാർത്ഥത്തിൽ, അവരുടെ വേരുകളെ കുറിച്ച് ബോധവാന്മാരാകുന്ന, കൂടുതൽ ഐക്യദാർഢ്യത്തിൽ അധിഷ്ഠിതമായ ഒരു ഭാവി സ്വപ്നം കാണാൻ കഴിവുള്ള സമൂഹങ്ങളെ കെട്ടിപ്പടുക്കുന്നതിന് സംഭാവന ചെയ്യാൻ കഴിയും." എന്ന് കാര്യാലയം വ്യക്തമാക്കി.

 ആദ്യമായി  2021-ൽ ആണ് ഫ്രാൻസിസ് മാർപാപ്പ  മുത്തശ്ശിമുത്തശ്ശന്മാർക്കും പ്രായമായവർക്കും വേണ്ടി ലോകദിനം സ്ഥാപിച്ചത് . എല്ലാ വർഷവും ജൂലൈയിലെ നാലാമത്തെ ഞായറാഴ്ച ഇത് ആഘോഷിക്കപ്പെടും.   യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരായ അന്നയുടെയും യോവാക്കിമിൻറെയും തിരുനാൾ  ജൂലൈ 26-ന് ആണ് 

മത്തായി 28:20-ൽ നിന്ന് എടുത്ത “ഞാൻ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്” എന്നതായിരുന്നു കഴിഞ്ഞ വർഷത്തെ തീം.
 

Comments

leave a reply

Related News