Foto

നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിയുള്ളവര്‍ക്കായി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തു. കോട്ടയം ജെ.സി.ഐയുമായി സഹകരിച്ച് ലഭ്യമാക്കിയ നോട്ട് ബുക്കുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, കെ.എസ്.എസ്.എസ് സന്നദ്ധ പ്രവര്‍ത്തകരായ ഷൈല തോമസ്, ബബിത റ്റി. ജെസില്‍, മെര്‍ളിന്‍ ജോസഫ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ ചേര്‍പ്പുങ്കല്‍, കുമരകം, കൈപ്പുഴ എന്നിവിടങ്ങില്‍ പ്രവര്‍ത്തിക്കുന്ന അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് നോട്ട് ബുക്കുകള്‍ വിതരണം ചെയ്തത്.

ഫാ. സുനില്‍ പെരുമാനൂര്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍
ഫോണ്‍:  9495538063

ഫോട്ടോ  : കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ അഗാപ്പെ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കോട്ടയം ജെ.സി.ഐയുമായി സഹകരിച്ച് ലഭ്യമാക്കുന്ന നോട്ട് ബുക്കുകളുടെ വിതരണോദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിക്കുന്നു.

 

Comments

leave a reply