Foto

ലെയോ പാപ്പ അസീസി സന്ദർശിച്ചു

അസീസി: ലെയോ പതിനാലാമൻ പാപ്പ അസീസി നഗരം സന്ദർശിച്ചു. ഇന്നലെ രാവിലെ പ്രാദേശികസമയം 8.30ന് വത്തി ക്കാനിൽനിന്ന് ഹെലികോപ്റ്ററി ൽ എത്തിയ പാപ്പ, കാർമാർഗം അസീസി നഗരത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയു ടെ കബറിടം സ്ഥിതിചെയ്യുന്ന സെന്റ്റ് ഫ്രാൻസിസ് അസീസി ബസിലിക്കയിലെത്തി

ബസിലിക്കയിൽ വിശുദ്ധന്റെ കബറിടത്തിനുമുന്നിൽ പ്രാർഥന നടത്തിയ പാപ്പ ഹ്രസ്വ സന്ദേശം നൽകി. ഈ പുണ്യസ്ഥ ലത്തേക്കു വരാനായത് അനുഗ്രഹമാണെന്നു പറഞ്ഞ പാപ്പ, വിശുദ്ധ ഫ്രാൻസിസിൻ്റെ 800- ം ചരമവാർഷികം നമ്മൾ ആചരിക്കാനിരിക്കെ ലോകം പ്രതിക്ഷയുടെ അടയാളങ്ങൾക്കായി തിരയുന്ന ഈ സമയത്ത് മഹാനും എളിമയുള്ളവനും ദരിദ്രനുമായ ഈ വിശുദ്ധനെ ഓർമിക്കാൻ നമുക്ക് അവസരം ലഭിക്കുക യാണെന്നും പറഞ്ഞു. തുടർന്ന് ഇറ്റാലിയൻ ബിഷപ് കോൺഫറൻസിനെ അഭിസംബോധന ചെയ്തശേഷമാണ് പാപ്പ മടങ്ങിയത്.

വിശുദ്ധ ഫ്രാൻസിസ് അസിസിയുടെ ഭൗതികാവശിഷ്ടം 2026 ഫെബ്രുവരി 22 മുതൽ മാർച്ച് 22 വരെ അസീസി ബസിലിക്കയിൽ പൊതുവണക്കത്തിനായി വയ്ക്കും. വിശുദ്ധന്റെ മരണ ത്തിൻ്റെ 800-ാം വാർഷികത്തോടനുബന്ധിച്ചാണ് എട്ട് നൂറ്റാണ്ടുകൾക്കുശേഷം ആദ്യമായി ഭൗ തികാവശിഷ്ടങ്ങളുടെ പൊതു വണക്കം നടക്കുന്നത്.

ലോകത്തിൻ്റെ നാനാഭാഗങ്ങളിൽനിന്നുമായി ലക്ഷക്കണക്കിനു തീർഥാടകർ എത്തുന്ന തിരു ശേഷിപ്പ് വണക്കത്തിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

Comments

leave a reply

Related News