Foto

കോട്ടയം അതിരൂപത പ്രതിനിധികൾ മാർപ്പാപ്പയെ സന്ദർശിച്ചു

 

കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ അതിരൂപതാ പ്രതിനിധികൾ റോമിൽ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ച് ഉപഹാരം സമ്മാനിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ അധിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെമേൽ കോട്ടയം അതിരൂപതാദ്ധ്യക്ഷന് അജപാലന അധികാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സിൻറെ നേതൃത്വത്തിൽ ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെ ഇൻഡ്യയിലും വിദേശത്തും അധിവസിക്കുന്ന ക്‌നാനായ കത്തോലിക്കരുടെ നിവേദനം  സീറോ മലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ,  സീറോ മലബാർ സിനഡ് സെക്രട്ടറി മാർ ജോസഫ് പാംബ്ലാനി, യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേറേറർ മാർ സ്റ്റീഫൻ ചിറപ്പണത്ത്  എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഓറിയൻറൽ കോൺഗ്രിഗേഷൻ പ്രീഫെറ്റ് കർദ്ദിനാൾ ക്ലൗഡിയോ ഗുജെറോത്തിക്ക് സമർപ്പിച്ച് ചർച്ചകൾ നടത്തിയതിനുശേഷമാണ് മാർപ്പാപ്പായെ സന്ദർശിച്ചത്.  കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, കെ.സി.സി പ്രസിഡൻറ് ബാബു പറമ്പടത്തുമലയിൽ, സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, അതിരൂപതാ പി. ആർ.ഒ അഡ്വ. അജി കോയിക്കൽ,  കെ.സി.വൈ.എൽ പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫൻ എന്നിവരാണ് ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചത്.    

 കോട്ടയം അതിരൂപതാദ്ധ്യക്ഷൻ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ നേതൃത്വത്തിൽ കെ.സി.സി സെക്രട്ടറി ബേബി മുളവേലിപ്പുറത്ത്, പ്രസിഡൻറ് ബാബു പറമ്പടത്തുമലയിൽ, അതിരൂപതാ പി. ആർ.ഒ അഡ്വ. അജി കോയിക്കൽ, കെ.സി.വൈ.എൽ പ്രസിഡൻറ് ജോണിസ് പി. സ്റ്റീഫൻ, ഫാ. തോമസ് കൊച്ചുപുത്തൻപുരയ്ക്കൽ, ഫാ. മൈക്കിൾ വെട്ടിക്കാട്ട് എന്നിവർ റോമിൽ ഫ്രാൻസിസ് മാർപ്പാപ്പയെ സന്ദർശിച്ചപ്പോൾ.  

 

Comments

leave a reply

Related News