വത്തിക്കാൻ സിറ്റി: വത്തിക്കാനിലെത്തി ലിയോ പതിനാലമൻ മാർപാപ്പയെ സന്ദർശിച്ച് ലെബനൻ പ്രസിഡന്റ് ജോസഫ് ഔൻ. മുഴുവൻ മിഡിൽ ഈസ്റ്റ് മേഖലയിലും സമാധാനം ഊട്ടിയുറപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരു നേതാക്കളും ചർച്ചചെയ്തു.
മതങ്ങൾ തമ്മിലുള്ള സഹവർത്തിത്വം വളർത്തിക്കൊണ്ട് രാജ്യത്ത് സാമ്പത്തികരാഷ്ട്രീയ സ്ഥിരത കൈവരിക്കാനാകുമെന്ന പ്രതീക്ഷ ചർച്ചയിൽ ഉരിത്തിരിഞ്ഞു.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിനുമായും പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി. ലബനനുമായുള്ള വത്തിക്കാന്റെ സഹകരണത്തെക്കുറിച്ചും ലെബനൻ സമൂഹത്തിലുള്ള കത്തോലിക്കാ സഭയുടെ പരമ്പരാഗതമായുള്ള പങ്കിനെക്കുറിച്ചും സ്റ്റേറ്റ് സെക്രട്ടേറിയറ്റിലെ കൂടിക്കാഴ്‌ചയിൽ ചർച്ച നടന്നതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു.
Comments